ഓണ്‍ലൈന്‍ പെണ്‍വാണിഭം; സീരിയല്‍ നടിയും വിദേശവനിതയും ഉള്‍പ്പടെ 14 പേര്‍ പിടിയില്‍

ഇലക്ഷനുമായി ബന്ധപ്പെട്ട് പോലീസിന്റെ ശ്രദ്ധതിരിഞ്ഞതോടെ ഒരുടവേളക്കുശേഷം ഓണ്‍ലൈന്‍ സെക്‌സ് വാണിഭ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ 14 പേര്‍ പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവര്‍ പലര്‍ക്കുമായി കാഴ്ച വെയ്ക്കാനായി കൊണ്ടുവന്ന സ്ത്രീകളുടെ സംഘത്തില്‍ ഒരു വിദേശവനിതയും സീരിയല്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പെണ്‍വാണിഭ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ ഒമ്പതു പേരെ പോലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഇടപാടുകാര്‍ക്കായി കൊണ്ടുവന്നവരില്‍ ശ്രീലങ്കക്കാരിക്ക് പുറമേ തമിഴ് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ നടിയും ഉണ്ടായിരുന്നതായിട്ടാണ് വിവരം.
നേരത്തേ ഓപ്പറേഷന്‍ ബിഗ്ഡാഡി വഴി തന്നെ ബഹ്‌റിനില്‍ ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന അബ്ദുള്‍ നസീര്‍, ഭാര്യ ഷാജിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി വിദേശത്തേക്ക് കടുത്തുന്ന ഇടനിലക്കാരായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡിയിലൂടെ ഇപ്പോള്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായിരിക്കുന്നത് അനേകരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























