ജിഷ കൊലക്കേസ്: ആരോപണങ്ങള്‍ നിഷേധിച്ച് പി.പി. തങ്കച്ചന്‍; ജിഷയുടെ മാതാവിനെ അറിയില്ല

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ജിഷ കൊലക്കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത്. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കൊ തന്റെ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല മാത്രമല്ല ജിഷയുടെ മാതാവിനെ തനിക്കറിയില്ലന്നും അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു തുറന്നടിച്ചു.
ജിഷയുടെ അമ്മ ഒരു ദിവസം പോലും തന്റെ വീട്ടില്‍ ജോലിക്കു നിന്നിട്ടില്ലെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റേത് വ്യക്തിഹത്യയാണെന്നും, പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും തങ്കച്ചന്‍ കൂട്ടിചേര്‍ത്തു. താന്‍ നിയമ നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ പി.പി. തങ്കച്ചനാണെന്നും അന്വേഷണം പൊലീസ് അട്ടിമറിക്കുകയായിരുന്നെന്നും ആരോപിച്ച് പരാതി അയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വിശദീകരണവുമായി പി.പി. തങ്കച്ചന്‍ രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























