പിണറായിയോട് പോയി തൂങ്ങിച്ചാവാന്‍ കെ.സുരേന്ദ്രന്‍.

മന്ത്രി സഭയില്‍ അംഗങ്ങള്‍ ആരും പതിമൂന്നാം നമ്പര്‍ എടുക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കെ. സുരേന്ദ്രന നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയോട് തൂങ്ങി ചവുന്നതാണ് നല്ലതെന്ന് പറയുന്നത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ സി.പി.എം നേതാക്കള്‍ പതിമൂന്നാം നമ്പറിനെ ഭയപ്പെടുന്നത് പരിഹാസ്യപരമാണെന്നും സുരേന്ദ്രന്‍.
'പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമെറ്റു.
മാധ്യമങ്ങളെല്ലാം സര്‍ക്കാരിനെ പുകഴ്ത്തി അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്.
ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലത്രേ!
കെ. ടി. ജലീല്‍ (നമ്പര്‍ 12), പിന്നെ തിലോത്തമന്‍ (നമ്പര്‍ 14), അവസാനത്തെ മന്ത്രിക്കു (നമ്പര്‍ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം?
വി എസ് മന്ത്രിസഭയില്‍ എം. എ. ബേബി പതിമൂന്നാം നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യ ലിസവും അടിസ്ഥാനപ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം.
13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്' ഇതായിരുന്നു സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























