ബാറുകള്‍ തുറക്കില്ല; ഇക്കൊല്ലം യു.ഡി.എഫ് പിന്തുടര്‍ന്ന മദ്യനയം തന്നെ സര്‍ക്കാര്‍ പിന്തുടരും

യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തത്കാലം തുറക്കേണ്ടെന്ന് സര്‍ക്കാരില്‍ പരസ്യധാരണ. തുറന്നാല്‍ അത് ജനവികാരത്തിന് എതിരാകുമെന്നാണ് പിണറായിയുടെ മനസ്സിലിരുപ്പ്.
ഇക്കൊല്ലം യു.ഡി.എഫ് പിന്തുടര്‍ന്ന മദ്യനയം തന്നെ സര്‍ക്കാര്‍ പിന്തുടരും. അടുത്തവര്‍ഷം മദ്യനയത്തില്‍ മാറ്റങ്ങള്‍ വേണമോ എന്ന് തീരുമാനിക്കാം. ജയിച്ച ഉടനെ സര്‍ക്കാരിന്റെ സത്‌പേര് കളങ്കപ്പെടുത്തേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം പിണറായി ശരി വയ്ക്കുകയായിരുന്നു.
ബാറുകള്‍ തുറന്നാല്‍ പണം വാങ്ങിയാണ് തുറന്നതെന്ന ആരോപണം ശക്തിപ്പെടുമെന്ന് പിണറായി കരുതുന്നു. വടി കൊടുത്ത് അടി വാങ്ങുന്നത് പോലെയായിരിക്കും അത്. ബാര്‍ തുറന്നാല്‍ സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ നടക്കാനും സാധ്യതയുള്ളതായി സര്‍ക്കാര്‍ കരുതുന്നു.
ഭരിച്ചിരുന്ന കാലത്ത് ബാറുകാരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ മദ്യവിരുദ്ധനായി രംഗത്ത് അവതരിപ്പിക്കാനുള്ള സാധ്യത ഏതായാലും സി.പി.എം വരുത്തിവയ്ക്കില്ല.
മികച്ച ഭരണമാണ് പിണറായി ലക്ഷ്യമിടുന്നത്. അത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി അധികാരത്തിലെത്താമെന്നും മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. കോടിയേരിയുടെ നിലപാടും ഇതുതന്നെയാണ്. ഇതിനിടയില്‍ വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ പിണറായി തയ്യാറല്ല.
ബിജുരമേഷ് ഉള്‍പ്പെടെയുള്ള മദ്യമുതലാളിമാരെ ഒരു കാരണവശാലും അടുപ്പിക്കരുതെന്നാണ് പിണറായിയുടെ നിര്‍ദ്ദേശം. യു.ഡി.എഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്തിയവര്‍ പിണറായി സര്‍ക്കാരിനെയും കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാരിന്റെ അടുപ്പക്കാരായി ചമഞ്ഞ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പിണറായി നിര്‍ദ്ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























