അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന പിണറായി വിജയന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവര്‍ത്തിയിലാണ് കാണേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങളോട് അദ്ദേഹം ഇന്ന് പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























