കസേര ഇളകി തുടങ്ങി; സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷക്കാരായ ഉദ്യോഗസ്ഥരെ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്ഥലംമാറ്റും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുവിരുദ്ധരായ ഉദേ്യാഗസ്ഥരുടെ പേരുവിവരങ്ങള്‍ സി.പി.എം ശേഖരിച്ചു തുടങ്ങി. സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷക്കാരായ ഉദേ്യാഗസ്ഥരെ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്ഥലംമാറ്റും. പകരം വലതുസര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിനു പുറത്ത് ജോലിചെയ്തിരുന്ന ഉദേ്യാഗസ്ഥരെ സെക്രട്ടറിയേറ്റിലേക്ക് മാറ്റും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മറിച്ചായിരുന്നു സ്ഥിതി. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇടതു അനുഭാവികളുടെ പ്രളയമായിരുന്നു. അവര്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്തി. ജനസമ്പര്‍ക്കം പോലും അട്ടിമറിച്ചു. ഇതെല്ലാം ഇടതു അനുഭാവികളുടെ ചെപ്പടിവിദ്യായാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയെങ്കിലും ഇടതന്‍മാര്‍ക്ക് തന്ത്രപ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്ന പിടുത്തം കാരണം ഒന്നും സംഭവിച്ചില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡപ്യൂട്ടേഷനില്‍ ജോലിചെയ്തിരുന്ന ഒരു ഉദേ്യാഗസ്ഥന്‍ സി.പി.എമ്മുകാര്‍ക്ക് അനുകൂലമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം സര്‍വീസ് സംഘടനാ നേതാവായിരുന്നു. ഇടതന്‍മാര്‍ക്ക് ലാവണം ഒരുക്കുന്നതില്‍ മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന ഇദ്ദേഹത്തിന് താല്‍പര്യം. അതിന്റെ പ്രതിഫലം ഉദേ്യാഗസ്ഥന് ലഭിക്കുമോ എന്ന് കണ്ടറിയണം.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മേഖലകളില്‍ ജോലി ചെയ്തിരുന്നവരും ഇടതു അനുഭാവികളായിരുന്നു.എന്നാല്‍ ഇവര്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായില്ല. സി.പി.എം ഇത്തരക്കാരെ അവരെ ഏഴയലത്ത് അടുപ്പിക്കില്ല. വിശ്വസ്തരായ ഉദേ്യാഗസ്ഥരെ കണ്ടെത്തി ഭരണത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കാനുള്ള അവരുടെ വൈദഗ്ധ്യമാണ് നളിനിനെറ്റോയുടെയും ശിവശങ്കരന്റെയും നിയമനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























