പ്രണയച്ചതി... ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ യുവാവ് പീഢനകേസില്‍ അകത്തായി; പിഢനത്തിനിരയായ പ്ലസ് വണ്‍വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്‌നേഹത്തിന്റെ ബാക്കിപത്രം. കാമുകി ആശുപത്രിയിലും കാമുകന്‍ സ്റ്റേഷനിലും. ആയിരക്കണക്കിന് പീഡന സംഭവങ്ങള്‍ കണ്‍മുന്നില്‍ അരങ്ങേറിയിട്ടും ആരും ഒന്നും പഠിക്കില്ലല്ലോ. എല്ലാം അനുഭവിച്ചറിയണമെന്ന വാശിയില്‍ മക്കള്‍ നില്‍ക്കുമ്പോള്‍ നിസ്സഹായരാകുന്നത് പലപ്പോഴും ജന്മം നല്‍കിയിവര്‍. ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയ യുവാവ് പീഢനക്കേസില്‍ അറസ്റ്റിലായി. അയല്‍ക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കാളികാവ് തണ്ടുകോട്ടിലെ റാഷിദ് (25) ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയതത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ഞായറാഴ്ചകൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇതെ തുടര്‍ന്ന് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്് ആശുപത്രി അധികൃതരുടെ അന്വേഷണത്തിനിടയിലാണ്് കുട്ടി പീഢന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
മാര്‍ച്ചു 14 മുതല്‍ മെയ് 22 വരെ നിരന്തരം പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവിവാഹിതനായ യുവാവ് അടുത്തിടെ വിദേശത്ത് നിന്ന്് നാട്ടിലെത്തിയതാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവാവിനെ ഇന്ന് കോടതിയില്‍ ഹാജറാക്കും. വണ്ടൂര്‍ സി.ഐ സാജു എബ്രഹാമിനാണ് അന്വേഷണ ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























