മാതൃകയാകുന്ന ജീവിതങ്ങള്‍... ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി റൈസണ്‍ ഓര്‍മയായി

ആ കുടുംബങ്ങള്‍ എന്നും റൈസനെയും കുടുംബത്തെയും ഓര്‍ക്കും മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. ആറുപേര്‍ക്കു പുതുജീവന്‍ നല്‍കി റൈസണ്‍ ഓര്‍മയായി. റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റു മസ്തിഷ്‌കമരണം സംഭവിച്ച പറമ്പയം പുതുവാശേരി പള്ളിപ്പറമ്പില്‍ റൈസണ്‍ സണ്ണിയുടെ (24) അവയവങ്ങള്‍ ദാനം ചെയ്ാന്‍ മായതാപിതാക്കളായ പിതാവ് സണ്ണിയും മാതാവ് ഷാലിയും എടുത്ത തീരുമാനമാണ് ആറുപേര്‍ക്കു ജീവിതത്തില്‍ വെളിച്ചമായത്.
ചൊവ്വാഴ്ച രാത്രിയില്‍ ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരുകൈകളും വൃക്കകളും കരളും കണ്ണുകളും എടുത്തത്. ചൊവ്വാഴ്ച രാത്രി ഒന്‍പതതിന് ഡോ. പ്രവീണ്‍ വര്‍മ, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. ബിനോജ് എസ്.ടി. എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇരുകൈകളും, വൃക്കകളും, കരളും എടുത്തത്. ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ നേത്രബാങ്കിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ണുകളും.
പുലര്‍ച്ചെ 1.25ന് ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ കൈകള്‍ എത്തിച്ചതോടെ കണ്ണൂര്‍ ഇരട്ടി സ്വദേശി ജിത്തുവിന് കൈകള്‍ വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ 15 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയയി. നിര്‍ധന കുടുംബാംഗമായ ജിത്തുവിന് വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റാണ് ഇരുകൈകളും മുട്ടിനു താഴെ നഷ്ടപ്പെടുന്നത്. രണ്ടുവര്‍ഷമായി കൈ ലഭിക്കാന്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇവിടെ നടന്നത്.
റൈസണിന്റെ ഒരു വൃക്കയും കരളുമായി അടുത്ത ആംബുലന്‍സ് 2.25ന് അമൃത ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ട സ്വദേശിനി 27 വയസുകാരിക്കാണ് കരള്‍ നല്‍കിയത്. വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ബുധനാഴ്ച രാവിലെ ഒന്‍പതര മണിയോടെ പൂര്‍ത്തിയായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേത്രപടലത്തിന്റെ തകരാര്‍ മൂലം ഇരുട്ടില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് നാളെ രാവിലെ ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകള്‍ വച്ച് പിടിപ്പിക്കുമെന്ന് കേരള നേത്രബാങ്ക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.
ചിറങ്ങര വച്ചുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റൈസനെ തിങ്കളാഴ്ച രാത്രിയാണ് ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്നു കേരള സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടാണ് അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. റൈസന്റെ മാതൃസഹോദരന്‍ ബെന്റോ ഫ്രാന്‍സീസ് മുന്‍കൈയെടുത്താണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മതം വാങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























