തോമസ് ഐസക് സോമാലിയയുടെ ധനമന്ത്രിയെന്ന് ജയറാം രമേശ്

ഡോ. ടി.എം തോമസ് ഐസക്കിനെ സോമാലിയയിലെ ധനമന്ത്രിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത പ്രസ്താവനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുന്നതിനിടെയാണ് ഐസക്കിനെ സോമാലിയയിലെ ധനമന്ത്രിയാക്കിയത്. ധനമന്ത്രിയായതിന് ഐസക്കിനെ അഭിനന്ദിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ സോമാലിയയുടെ ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് താന്‍ പറഞ്ഞത് എന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.താന്‍ പറഞ്ഞത് കേട്ട് തോമസ് ഐസക്ക് പൊട്ടിച്ചിരിച്ചുവെന്നും മോഡിയുടെ സോമാലിയ പരാമര്‍ശം എല്ലാ മലയാളികളെയും അപമാനിക്കുന്നതാണെന്ന് മറുപടി നല്‍കുകയും ചെയ്തുവെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് പറഞ്ഞു. പാര്‍ട്ടിയിലെ ഫിഡല്‍ കാസ്‌ട്രോയെയും ജി. സുധാകരനെയും താന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























