സി.പി.എമ്മിനു വിജയം സമ്മാനിച്ചത് ബി.ഡി.ജെ.എസ് എന്ന് വെള്ളാപ്പള്ളി

തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വാന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ചതിനു സഹായിച്ചത് ബി.ഡി.ജെ.എസ് ആണെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിന്റെ ശക്തമായ പ്രകടനത്തിലൂടെ കോണ്ഗ്രസ്സിന്റെ നല്ലൊരു ശതമാനം വോട്ടുകള്‍ പിടിച്ചെടുത്തത് കൊണ്ടാണ് സി.പി.എമ്മിന് ഇത്രയധികം സീറ്റുകളില്‍ വിജയം നേടിത്തന്നത്. ഭാവിയില്‍ ബി.ഡി.ജെ.എസ്സിന്റെ വളര്‍ച്ച കൂടുതല്‍ ദോഷം ചെയ്യുന്നത് കൊണ്ഗ്രസ്സിനു തന്നെയായിരിക്കും.
വി.എസ്സിന് നടക്കാന്‍ പരസഹായം വേണം, ഓര്മ്മ ശക്തിയും കുറഞ്ഞു വൃദ്ധനും ക്ഷീണിതനുമായ വി.എസ്സിനേക്കാള്‍ കരുത്തനും മിടുക്കനുമായ പിണറായി തന്നെയാണ് മുഖ്യമന്ത്രി പദത്തിന് യോഗ്യനെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്‌നു കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍.ഡി.എ സഖ്യത്തോടു കൂടി പ്രവര്‍ത്തിച്ചിട്ടും വലിയ ശതമാനം വോട്ടു പിടിക്കാമെന്ന വെള്ളാപ്പള്ളിയുടെ പ്രതീക്ഷയും അസ്ഥാനത്തായി.
തിരഞ്ഞെടുപ്പിന് മുന്‍പ് വെള്ളാപ്പള്ളി വെല്ലുവിളിച്ച എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചത്തും, മലമ്പുഴയില്‍ വി.എസ്സിന്റെ ഭൂരി പക്ഷം കുറയ്ക്കുമെന്നു പറഞ്ഞതെല്ലാം ചൂടുള്ള വര്തയയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിപരീതംയിട്ടയിരുന്നു സംഭവിച്ചത്. ബി.ഡി.ജെ.എസ് നു എന്‍.ഡി.എ സഖ്യത്തില്‍ കാര്യമായി സഹായിക്കാന്‍ കഴിയാതെ പോയതുകൊണ്ട് കേന്ദ്രത്തില്‍ നിന്നും ബി.ഡി.ജെ.എസ്‌നു കാര്യമായ പരിഗണന ലഭിക്കാന്‍ ഇടയില്ലെന്ന് മനസിലാക്കിയ വെള്ളാപ്പള്ളി സി.പി.എമ്മി ലേക്ക് ചേക്കേറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























