ഒടുവില്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പത്തുവര്‍ഷം തികയുന്നു

മലയാള സിനിമക്ക് ശക്തമായ ഒരുപാട് കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്തു വര്‍ഷം തികയുന്നു. സാധാരണക്കാരന്റെ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന അതുല്ല്യ പ്രതിഭയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലെ കാളിയപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ദേശീയ അവാര്‍ഡിന് അര്‍ഹനായി. മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്ക്കുന്ന ഒട്ടേറെ കഥാപത്രങ്ങളെ സംഭാവന ചെയ്ത നടനായിരുന്നു ഒടുവില്‍.
1970ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തുകയും പിന്നീട് മരണം വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ദേവാസുരം,ആറാം തമ്പുരാന്‍,തൂവല്‍കൊട്ടാരം,സന്ദേശം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ 2006 മെയ് 27 നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കേരളശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. ഒടുവിലിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനു മമ്മൂട്ടി,മോഹന്‍ലാല്‍.കുഞ്ചാക്കോ ബോബന്‍,ദിലീപ് എന്നിവരുടെ സഹായത്തോടെ ഒടുവില്‍ ഒടുവില്‍ ഫൗണ്ടേഷന്‍ അദ്ധേഹത്തിന്റെ വീടിനടുത്ത് സ്ഥലം വാങ്ങി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 31 നു അനുസ്മരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























