പണിക്ക് മറുപണി... ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ കേസ്

ജോമോന് പുത്തന്‍പുരക്കലിനെതിരെ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ പരാതിയില്‍ മേലാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റിനും സാധ്യതയുണ്ട്. പാറമട ക്വാറിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയാണ് ഇദ്ദേഹം ആരോപണം പുറത്തുവിട്ടതെന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ജോമോന് എതിരാണ്. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടും അതിനാല്‍ അറസ്റ്റിന് സാധ്യതയേറി. ഇത്രയും കാലം ഇല്ലാതിരുന്നശേഷം പെട്ടെന്നൊരു ദിവസം ആരോപണവുമായി ജോമോന്‍ കയറിവന്നതാണ് കേസില്‍ സംശയം ബലപ്പെടുത്തിയത്. അതേസമയം പിപി തങ്കച്ചനും ജോമോനെതിരെ മുഖ്യന് പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























