ഒടുവില്‍ ധാരണയായി; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യു.ഡി.എഫ് നേതാക്കന്‍മാര്‍ക്കിടയില്‍ ധാരണയായി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും. ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഔദ്യോഗിക തീരുമാനം അറിയിക്കും. പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫ് വന്നേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിക്കും. ഷീല ദീക്ഷിത്, ദീപക് ബാബ്‌റിയ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
22 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ 14 പേര്‍ ഐ ഗ്രൂപ്പും ഏഴു പേര്‍ എ ഗ്രൂപ്പും ഒരാള്‍ സുധീരന്‍ പക്ഷത്തുമാണുള്ളത്. ഭൂരിപക്ഷ എം.എല്‍.എമാര്‍ ഐ ഗ്രൂപ്പില്‍ നിന്നായതാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























