കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ആയിരം കോടിയുടെ പദ്ധതികള്‍

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ കേരളത്തിന് ഇത്തവണ ആയിരം കോടി രൂപയുടെ പദ്ദതികള്‍ പ്രഖ്യാപിച്ചത്. പുതിയ അഞ്ചു കേന്ദ്ര സ്ഥാപനങ്ങള്‍ അടക്കം നിരവധി പദ്ദതികള്‍ക്കാണ് കേന്ദ്രത്തില്‍ നിന്നും ആയിരം കോടി രൂപ നല്‍കുക.
പ്ലാസ്റ്റിക് പാര്‍ക്, രാസവളവകുപ്പിനു കീഴില്‍ കേന്ദ്ര എന്‍ജിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ അനുവദിക്കും. ഐ.ഐ.ടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജന്‍ ഔഷധി ഷോപ്പുകളും ഫാര്‍മ പാര്‍കും നല്‍കാന്‍ തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പറഞ്ഞു.പദ്ദ്ധതികള്‍ക്ക് വേണ്ട സ്ഥലം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ആനന്ത് കുമാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























