Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്, നിങ്ങളുടെ വീട്ടിലും അമ്മയും സഹോദരിമാരും ഇല്ലേ?

27 MAY 2016 08:51 AM IST
മലയാളി വാര്‍ത്ത.

തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്. ചില രേഖകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ജീപ്പില്‍ കറിപ്പോയ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന് ദീപ പറയുന്നു. താനാണ് പ്രതിയെന്ന് രീതിയില്‍ ചിലര്‍ വാര്‍ത്ത നല്‍കിയത്. ഇതൊക്കെ ആരാണ് എഴുതി വിടുന്നത്. പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ട്.

മാധ്യമങ്ങളാണ് അനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത്. എന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയ പിടൂകൂടുന്നതിനായി നിങ്ങളിത്രയും പേര്‍ ഇവിടെ ചുറ്റിക്കൂടി നില്‍ക്കേണ്ട ആവശ്യം ഉണ്ടോയെന്നും ദീപ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പൊലീസുകാരോട് ബന്ധപ്പെടു. ദീപ പ്രതിയാണെന്ന് ചാനലുകാരല്ലാതെ ആരും പുറത്തുവിടില്ലെന്നും ദീപ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്റെ അനിയത്തിയാണ് നഷ്ടപ്പെട്ടത്. അത് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ കുറച്ചു ദിവസമായി ഞങ്ങളെ കൊന്ന് പിഴിയുകയാണ്. നിങ്ങള്‍ക്ക് അതുകൊണ്ട് എന്താണ് കിട്ടുന്നത്. നിങ്ങളുടെ വീട്ടിലും അമ്മയും സഹോദരിമാരും ഇല്ലെ. നിങ്ങളുടെ ഒരു കൂടപ്പിറപ്പിനാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ഞങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ വന്ന് ശല്യപ്പെടുത്തിയാല്‍, നിങ്ങള്‍ അടിച്ചോടിക്കില്ലെ. ഞങ്ങള്‍ പാവപ്പെട്ടവരാണ് ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ല, എന്ന തോന്നല്‍ വന്നതുകൊണ്ടല്ലെ നിങ്ങളീ മാതിരി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു വിരോധവുമില്ല, ഒരു അപേക്ഷയുണ്ട്. യഥാര്‍ഥ സത്യങ്ങള്‍ മനസിലാക്കിയിട്ട് മാത്രം നിങ്ങള്‍ വാര്‍ത്ത നല്‍കാവൂ എന്നും ദീപ പറഞ്ഞു.

രാവിലെയാണ് ആശുപത്രിയിലെത്തി വനിതാപൊലീസുകാര്‍ ദീപയെ കൂട്ടിക്കൊണ്ടുപോയത്. ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ദീപയ്ക്കു സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. കഴിഞ്ഞദിവസം ബംഗളുരുവില്‍ പിടിയിലായ ഇതര സംസ്ഥാനത്തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു ദീപയുടെ വിശദീകരണം. തനിക്കു ഹിന്ദി അറിയില്ലെന്നും തന്റെ സുഹൃത്തുക്കള്‍ ആരും ജിഷയെ പരിചയപ്പെട്ടിട്ടില്ലെന്നുമായിരുന്നു ദീപ മാധ്യമങ്ങളോടു പറഞ്ഞത്.

മാധ്യമങ്ങള്‍ക്കെതിരെ ഇത് രണ്ടാം തവണയാണ് ദീപ പ്രതികരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും ഇയാളെ തെരയുകയാണെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദീപ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അങ്ങനെയൊരാളുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഹിന്ദി അറിയില്ല. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. വീട് നിര്‍മ്മിക്കാന്‍ വന്ന ഒരു മലയാളി ജിഷയെ ശല്യപ്പെടുത്തിയിരുന്നു. അയല്‍വാസികളില്‍ നിന്നും ശല്യമുണ്ടായിരുന്നുവെന്ന് ദീപ പറഞ്ഞു. എല്ലാം വനിതാ കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദീപ പറഞ്ഞു. മാധ്യമങ്ങള്‍ സത്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും ദീപ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends