പ്രതീക്ഷയോടെ പ്രവാസികള്‍ : സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്

സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യ ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ പിണറായിക്ക് വ്യക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിയിലാണ് പ്രവാസലോകം.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ബുധനാഴ്ച മന്ത്രിമാര്‍ക്ക് വകുപ്പ് നിശ്ചയിച്ചപ്പോള്‍ പ്രവാസികാര്യ വകുപ്പിനെക്കുറിച്ച് പരാമര്‍മൊന്നുമില്ലാഞ്ഞത് പ്രവാസികളെ നിരാശരാക്കിയിരുന്നു. മുഖ്യവകുപ്പുകളുടെ കൂട്ടത്തില്‍ പ്രവാസികാര്യ വകുപ്പിനെ പരിഗണിക്കാഞ്ഞത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പോഷക സംഘടനകള്‍ വിമര്‍ശവുമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷമേ അന്തിമമായി ഉത്തരവ് വരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതാദ്യമായാണ് മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത്, പ്രവാസികളോടുള്ള പ്രത്യേക പരിഗണനയായാണ് വിലയിരുത്തപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















