പത്താംക്ലാസ് പരീക്ഷയില്‍ ശ്രീലക്ഷ്മിയ്ക്ക് മികച്ച വിജയം

അച്ഛന്റെ മരണം ഏറെ സങ്കടത്തോടെയാണ് മകള്‍ ശ്രീലക്ഷ്മി കേള്‍ക്കാനിടയായത്. കലാഭവന്‍ മണിയുടെ വേപാര്‍ടിന്റെ കണ്ണീരുണങ്ങും മുന്‍പെയാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. കടുത്ത ദുഖത്തിലും ശ്രീലക്ഷ്മി മികച്ച വിജയം കൈവരിച്ചു.വേദന ഉള്ളിലടക്കി അധ്യാപികയുടെ കൈപിടിച്ചാണ് പരീക്ഷയ്ക്ക് ശ്രീലക്ഷ്മി എത്തിയിരുന്നത്.
പ്രതിസന്ധികള്‍ക്കിടയില്‍ എഴുതിയ പരീക്ഷയില്‍ ശ്രീലക്ഷ്മി മികച്ച വിജയം നേടി. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ഈ മിടുക്കി നേടിയത്. കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഈ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിച്ചത്. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി.
അഭിനന്ദനങ്ങള്‍ അമ്മുക്കുട്ടിക്ക്. പരീക്ഷ സമയത്ത് അച്ഛന്‍ നഷ്ട്ടപ്പെട്ട തീരാ ദുഃഖത്തിലും സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയില്‍ കലാഭവന്‍ മണി ചേട്ടന്റെ മകള്‍ ശ്രീലക്ഷ്മി 4 എ പ്ലസ്സും ഒരു ബി പ്ലസ്സും വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു; ഈ സന്തോഷ വാര്‍ത്ത ഏവരെയും അറിയിക്കുന്നു. രാമകൃഷ്ണന്‍ പറഞ്ഞു.
ശ്രീലക്ഷ്മി സിബിഎസ്ഇ പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാന്‍ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത് അച്ഛന്റെ വേര്‍പാടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെയായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















