ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും; കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ നിയമനം നടത്തുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണ്. അത് പിരിച്ചുവിടും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സിയാണ് നിയമനങ്ങള്‍ നടത്തിയിരുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനം പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയതാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. മുന്‍ ഡിജിപി ചന്ദ്രശേഖരനാണ് ബോര്‍ഡ് ചെയര്‍മാന്‍.
ദേവസ്വം നിയമനങ്ങള്‍ക്കായി ബോര്‍ഡ് രൂപീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ഇത്തരത്തില്‍ ബോര്‍ഡ് രൂപീകരിച്ചത് അഴിമതിക്കു വേണ്ടിയാണെന്നും അതുകൊണ്ട് ഇത് പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















