Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലാ ബിഷപ് ജേക്കബ് മുരിക്കന്‍ വൃക്ക ദാനം ചെയ്യുന്നത് അന്യമതസ്ഥന്

29 MAY 2016 11:35 PM IST
മലയാളി വാര്‍ത്ത.

സഹോദര സ്‌നേഹത്തിന്റെ മറ്റൊരു പേരായി ജേക്കബ് മുരിക്കന്‍. വൃക്കരോഗത്തിന് മുന്നില്‍ ജീവിതം വഴിമുട്ടി നിന്ന യുവാവിന് വൃക്ക ദാനം ചെയ്യാനൊരുങ്ങി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയാകുന്നു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കാത്തുകഴിയുന്ന തൃശ്ശൂര്‍ വടക്കുംഭാഗം സ്വദേശി സൂരജിനാണ് (31) ഫാദര്‍ ജേക്കബ് മുരിക്കന്റെ മഹാമനസ് പുതുജീവന്‍ നല്‍കുന്നത്. ലോകചരിത്രത്തില്‍ ആദ്യമായാണ് ജീവിച്ചിരിക്കെ ഒരു ബിഷപ്പ് വൃക്ക ദാനം ചെയ്യുന്നത്.
ഒന്നര വര്‍ഷമായി ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുകയാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും പ്രദേശവാസിയുമായ ഇ സൂരജ്. കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേലാണ് ഈ വൃക്കദാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വൃക്കദാനത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് എറണാകുളം ലെയ്ക്ക്‌ഷോര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ് ജീവിച്ചിരിക്കെ വൃക്ക ദാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ പറഞ്ഞു.
സൂരജിന്റെ അച്ഛന്‍ നാലുവര്‍ഷം മുന്‍പ് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സഹോദരന്‍ രണ്ടുവര്‍ഷം മുന്‍പ് ഹൃദ്രോഗം മൂലവും മരിച്ചു. ഇവരുടെ ചികിത്സാ ചെലവും മരണവും വരുത്തിയ ആഘാതത്തില്‍നിന്ന് മുക്തമാകും മുന്‍പാണ് ദുര്‍വിധി വൃക്കരോഗത്തിന്റെ രൂപത്തില്‍ സുരജിനെയും കുടംബത്തേയും പിടികൂടിയത്. വൃക്കമാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
വൃക്ക ലഭിച്ചെങ്കിലും തുടര്‍ചികിത്സകള്‍ക്കും മറ്റും നല്ലൊരു തുക ഇനിയും ആവശ്യമാണ്. ഇതിന് സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുംബം. സാമ്പത്തിക സഹായങ്ങള്‍ സ്വരൂപിക്കുന്നതിനായി ഇ സൂരജ്, എസ്ബിടി, കോട്ടയ്ക്കല്‍ ശാഖയില്‍ 570221315721 (ഐഎഫ്എസ്ഇ കോഡ് എസ്ബിടിആര്‍ 00269) എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 minute ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (7 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (25 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends