മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു

മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വീഴ്ചയില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്്ടായതിനെ തുടര്‍ന്ന് നൂറുദീനെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച കണ്ണൂര്‍ പുതിയകാവ് ജുമാ മസ്ജിദില്‍ നടക്കും.1982 മുതല്‍ 87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു നൂറുദ്ദീന്‍. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. അഞ്ചുതവണ പേരാവൂരില്‍നിന്നു നിയമസഭാംഗമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























