Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മീഷന്‍ കോടികള്‍.. അതിരപ്പിള്ളി പദ്ധതിയുടെ മറവില്‍ കോടികള്‍ കൊള്ളയടിക്കാനുളള നീക്കമോ? രണ്ടാം ലാവ്‌ലിന്‍ അനുവദിക്കില്ലെന്ന് സോഷ്യല്‍ മീഡിയ

30 MAY 2016 07:26 AM IST
മലയാളി വാര്‍ത്ത.

എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ എത്തിയ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്ക് മുന്നണിക്കുള്ളില്‍ത്തന്നെ മുറുമുറുപ്പ്. കഴിഞ്ഞ സര്‍ക്കാരിനെ മടുത്ത് ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തില്‍ ഏറ്റിയതാണ് ഇടതുപക്ഷത്തെ. അതെല്ലാം അസ്ഥാനത്താകുമോ എന്നാണ് ആശങ്ക. 

 അതിരപ്പിള്ളി പദ്ധതിയ്ക്കുവേണ്ടി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രംഗത്തെത്തിയത് കോടികളുടെ കമ്മീഷന്‍ ലക്ഷ്യം വച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം. അതിരപ്പിള്ളി പദ്ധതിയെ രണ്ടാം ലാവ്‌ലിനാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിടി ബല്‍റാം എല്‍എല്‍എയും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാടെടുത്ത വിഎസ് അച്യുതാനന്ദനെയും മന്ത്രി സുനില്‍കുമാറിനെയും പിന്തുണയ്ക്കണമെന്ന ഹാഷ് ടാഗ് കാമ്പയിനും ബല്‍റാം എംഎല്‍എ തുടങ്ങിക്കഴിഞ്ഞു.
2000 കോടിയ്ക്കുമേലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലവ് കണക്കാക്കിയ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയ്ക്ക നിലവില്‍ ഇതിനിരട്ടിയോളം കോടികള്‍ വേണ്ടിവരും. ഇതിലുള്ള കമ്മീഷനാണ് മന്ത്രിമാരുടെ തിരക്ക് പിടിച്ച വികസന സ്വപ്‌നങ്ങള്‍ക്കെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഒരു വൈദ്യുത പദ്ധതിയുടെ പേരിലായിരുന്നു പിണറായി വിജയന്‍ വര്‍ഷങ്ങളോളം അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ടത്.
അഴിമതി കേസില്‍ കോടതി വെറുതെ വിട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയനെ വീണ്ടു മറ്റൊരു വൈദ്യുത പദ്ധതി വീണ്ടും കുരുക്കുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന സംശയം. ലാവ്‌ലിന്‍ കേസില അഴിമതി പിണറായി വിജയനെന്ന രാഷ്ട്രീയക്കാരനെ കേരളത്തില്‍ അഴിമതിക്കാരനാക്കി ചിത്രീകരിച്ചിരുന്നു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും വിരല്‍ ചൂണ്ടുന്നത് വന്‍ അഴിമതിയിലേയ്ക്ക് തന്നെയാണോ എന്നാണ് എല്ലാവരും ഉന്നയിക്കുന്ന സംശയം. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ അതിരപ്പിള്ളി പദ്ധതിയോട് നേരത്തെ തന്നെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും ദലിത് സംഘടനകളും പദ്ധതിക്കെതിരായി പ്രക്ഷോഭ രംഗത്താണ്. ഇതറിഞ്ഞിട്ടു അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് സംശയത്തിനിട നല്‍കുന്നത്. കൂടാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നവും ചൂടുപിടിക്കുകയാണ്. പുതിയ ഡാമെന്ന വിഎസ് ഗവണ്‍മെന്റിന്റെ നിലപാട് പിണറായിക്ക് അറിയില്ലാ എന്നുണ്ടോ എന്നാണ് ചോദ്യം. കാത്തിരുന്ന് കാണാം ബാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends