അനുപമ ഒളിച്ചോടിയതല്ല... താരാട്ടും താലോലവുമായി അമ്മയുമായി അനുപമ തിരക്കിലാണ്

മലയാളികളെ വിഷം തീറ്റിക്കുന്ന കുത്തകകളെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അനുപമയെ കാണാനില്ലായിരുന്നു. ഇതിനിടെ കുത്തക കമ്പനികളുടെ ഇടപെടലിനു വഴങ്ങി അനുമപയെ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ സ്ഥാനത്തു നിന്നു തെറിപ്പിച്ചെന്നും, സമ്മര്‍ദ്ദങ്ങള്‍ സഹിക്ക വയ്യാതെ അനുപമ സ്ഥാനമൊഴിഞ്ഞു പോയെന്നും പ്രചാരണങ്ങളും ഊഹാപോഹങ്ങളുമുണ്ടായി. ആ ബ്രേക്കിനുള്ള കാരണം സ്വപ്നസാഫല്യം തന്നെ. കഴിഞ്ഞയാഴ്ച അനുപമ ഒരാണ്‍കുഞ്ഞിനു ജന്മമേകി.
കഴിഞ്ഞ 21നായിരുന്നു അനുപമയുടെയും ഭര്‍ത്താവ് ക്ലിന്‍സന്റെയും ജീവിത്തിലേക്ക് അയാന്‍ ക്ലിന്‍സന്‍ എത്തിയത്. അയാന്‍ എന്നാല്‍ ദൈവത്തിന്റെ ദാനം. ഭര്‍ത്താവ് കിന്‍സന്റെ പേരും കൂട്ടിച്ചേര്‍ത്താണ് മകന് അയാന്‍ ക്ലിന്‍സന്‍ എന്ന പേരു നല്‍കിയത്. സ്വദേശമായ മഞ്ചേരിയില്‍ അമ്മയും അച്ഛനും മകനും സുഖമായിരിക്കുന്നു. അനുപമ ഫെയ്‌സ്ബുക്കില്‍ ഇല്ലാത്തതിനാല്‍ കുടുംബത്തിന്റെ സന്തോഷത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ടു കൈമാറിയതല്ലാതെ അധികം ലൈക്കും കമന്റും കിട്ടിയിട്ടില്ല.
അയാനെ വയറില്‍ ചുമന്ന് പ്രസവത്തിനു രണ്ടാഴ്ച മുന്‍പു വരെ കര്‍മനിരതയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്ന സ്ഥാനത്തിനു പുറമെ ടൂറിസം ഡയറക്ടറുടെ ചുമതല കൂടി ചുമതല വഹിക്കുന്ന അനുപമ. മേയ് ഏഴിനാണ് അവധിയെടുത്തു അമ്മയുടെ പരിചരണം തേടി മഞ്ചേരിയിലെ കുടുംബ വീട്ടിലെത്തിയത്. പ്രതീക്ഷിച്ചതിനു 12 ദിവസം മുന്‍പ് അയാന്‍ വന്നു. ഇനി അഞ്ചു മാസം കഴിഞ്ഞേ അനുപമ തിരികെ ചുമതലയേല്‍ക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















