Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാതൃഭൂമി ഓഫീസിനു നേര്‍ക്ക് ആക്രമണം, ബസ് നാട്ടുകാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച്

31 MAY 2016 10:59 AM IST
മലയാളി വാര്‍ത്ത.

അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് നാട്ടുകാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മാതൃഭൂമി കോട്ടയ്ക്കല്‍ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ബസ് തകര്‍ക്കുന്നതും റോഡുപരോധിക്കുന്നതുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ചിലര്‍ തടഞ്ഞിരുന്നു. ചിത്രമെടുക്കാതെ മാധ്യമപ്രവര്‍ത്തകര്‍ സമീപത്തുള്ള മാതൃഭൂമി ഓഫീസിലേക്ക് പോയി.

തുടര്‍ന്നാണ് ചിത്രം പകര്‍ത്തിയെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഓഫീസിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയത്. ഓഫീസ് കെട്ടിടത്തിന്റെ ചില്ലും ഫോണുകളും അടിച്ച് തകര്‍ത്ത സംഘം വനിതാ ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഓഫീസിന് മുന്നിലേക്ക് വലിയ കല്ലുകളും കട്ടകളും വലിച്ചെറിഞ്ഞു.ഫോട്ടോഗ്രാഫര്‍മാരെ പിടിച്ച് തള്ളുകയും ബ്യൂറോയിലേക്ക് കയറി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വന്‍ പോലീസ് സംഘമെത്തിയാണ് അക്രമികളെ തുരത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends