കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ കാറിന്റെ പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശികളായ ബഷീര്‍ (54), ഭാര്യ ജംഷീല (47) എന്നിവരാണ് മരിച്ചത്. മകനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.
ബഷീറിന്റെ മാതാവ് മരിച്ച വിവരമറിഞ്ഞ് അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരവെ ടോള്‍ ബൂത്തിന് സമീപമായാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിനുപിന്നില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















