Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.ഡി.ബി.ഐ ബാങ്ക് സംഭവം; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

03 JUNE 2016 02:56 AM IST
മലയാളി വാര്‍ത്ത.

കൗണ്ടറില്‍ തങ്ങളോടൊപ്പം സംസാരിച്ചിരുന്ന വില്‍ന പൊടുന്നനെ നിലത്തേക്ക് തെറിച്ചുവീഴുന്നതും രക്തം ചിതറിത്തെറിക്കുന്നതും കണ്ട് സഹപ്രവര്‍ത്തകര്‍ ഞെട്ടിത്തരിച്ചു. സംഭവിച്ചതെന്തെന്നറിയാതെ അല്‍പസമയം പരിഭ്രാന്തരായി നിന്ന അവര്‍ക്ക് മുന്നില്‍ ജീവനുവേണ്ടി പിടയുകയായിരുന്നു വില്‍ന. 

ദുരന്തത്തിന് ദൃക്‌സാക്ഷിയായ രജിഷക്ക് ഭീതി വിട്ടുമാറിയിട്ടില്ല. ഇരുവരും ഓഫിസിലിരുന്ന് ജോലി തുടങ്ങുന്നതിനിടയിലാണ് വെടിയുണ്ട വില്‍നയുടെ തലതകര്‍ത്ത് പാഞ്ഞുപോയത്. വെടിയൊച്ച കേട്ട് ഓടിയത്തെിയ മറ്റ് ജീവനക്കാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന വില്‍നയെയും ഒപ്പം മുഖത്തും മുടിയിലും ചോരയുമായി നില്‍ക്കുന്ന രജിഷയെയുമാണ് കണ്ടത്. 

ഐ.ഡി.ബി.ഐ ബാങ്കില്‍ പൊലീസ് എത്തുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രന്‍ നിര്‍വികാരനായിരുന്നു. തന്റെ അശ്രദ്ധയിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു ഹരീന്ദ്രന്‍. 'എന്ത് സംഭവിച്ചുവെന്നും വെടിപൊട്ടിയത് എങ്ങനെയാണെന്നും ഒരു നിശ്ചയവുമില്ല' ഹരീന്ദ്രന്റെ പൊലീസിനോടുള്ള ആദ്യ പ്രതികരണം ഇതായിരുന്നു. 

ബാങ്ക് ജീവനക്കാര്‍ക്ക് ഹരീന്ദ്രനെക്കുറിച്ച് എതിരഭിപ്രായമില്ല. 'എല്ലാവരോടും നന്നായി മാത്രം പെരുമാറുന്ന വ്യക്തി' അതാണ് ജീവനക്കാരുടെ അഭിപ്രായം. വിമുക്ത ഭടനായ അദ്ദേഹം മൂന്നുവര്‍ഷമായി ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ഡബിള്‍ ബാരല്‍ ഗണ്ണില്‍ വെടിയുണ്ട നിറച്ച ശേഷം സേഫ്റ്റി ലോക്ക് ചെയ്യവെയാണ് വെടിപൊട്ടിയതെന്നാണ് ഹരീന്ദ്രന്‍ പൊലീസിനോട് പറഞ്ഞത്. എല്ലാ ദിവസവും തോക്കില്‍ ബുള്ളറ്റ് നിറക്കുകയും പ്രവര്‍ത്തന ക്ഷമമാണെന്ന് പരിശോധിക്കുകയും ചെയ്യുന്നത് പതിവാണത്രേ. സംഭവമറിഞ്ഞ് വന്‍ജനങ്ങളാണ് സ്ഥലത്തത്തെിയത്. 

പകല്‍ ഡ്യൂട്ടി കഴിഞ്ഞ് തോക്കില്‍ നിന്നും വെടിയുണ്ട പുറത്തെടുത്ത ശേഷം തോക്കും വെടിയുണ്ടയും ഖജാനയിലാണ് സൂക്ഷിക്കുന്നത്. പതിവു പോലെ രാവിലെ 9.45 ന് ലോക്കറില്‍ നിന്നും തോക്കും വെടിയുണ്ടകളും പുറത്തെടുത്തു. തുടര്‍ന്ന് വെടിയുണ്ടകള്‍ തോക്കില്‍ നിറച്ചു. സേഫ്റ്റി ലോക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് ഹരീന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി. ഖജാനയുടെ രണ്ട് മീറ്റര്‍ അകലത്തിലാണ് മരിച്ച വില്‍നയും സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് വനിതകളും ജോലി ചെയ്തിരുന്നത്. 

ഭര്‍ത്താവ് സംഗീതിനൊപ്പം മുംബൈയില്‍ നിന്നും വില്‍ന ഒരു മാസം മുമ്പാണ് നാട്ടിലത്തെിയത്. സംഗീതിന്റെ പിതാവ് വര്‍ഷങ്ങളായി മുംബൈയില്‍ വ്യാപാര സ്ഥാപനം നടത്തി വരുകയായിരുന്നു. സംഗീത് കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അടുത്തിടെയാണ് ജോലിയില്‍ കയറിയത്. വ്യാഴാഴ്ച രാവിലെ പുന്നോലിലെ ഭര്‍തൃ ഗൃഹത്തില്‍ നിന്നാണ് വില്‍ന ജോലി സ്ഥലത്ത് എത്തിയത്. 

ആളുകള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധം തോക്കുകളില്‍ തിര നിറക്കാനോ പരിശോധിക്കാനോ പാടില്ലെന്നാണ്‌ വ്യവസ്ഥ. എന്നാല്‍, ഇത് ലംഘിച്ചാണ് ഐ.ഡി.ബി.ഐ സെക്യൂരിറ്റി ജീവനക്കാരന്‍ തോക്കില്‍ തിരനിറച്ചതെന്ന് തലശ്ശേരി സി.ഐ പി.എം. മനോജ് പറഞ്ഞു. ഇയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (16 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (34 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (58 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends