തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ ടീച്ചര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട്ടില്‍ കറങ്ങി, ഭര്‍ത്താവു കൈയോടെ പിടികൂടി

രണ്ടു ദിവസത്തെ പരിശീലനത്തിന് തിരുവനന്തപുരത്ത് പോയ ടീച്ചറെ വയനാട്ടില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയോടൊപ്പം ഭര്‍ത്താവു പിടികൂടി. ആലപ്പുഴയിലെ ഒരു പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപികയെ ആണ് വയനാട്ടില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനോടൊപ്പം പിടിയിലായത്. സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ത്തതായാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പരിശീലന ക്ലസ്സുണ്ടെന്നു പറഞ്ഞു പോയ ടീച്ചറിനെ ഭര്‍ത്താവാണ് ആലപ്പുഴയില്‍ നിന്നും ട്രെയിന്‍ കയറ്റി വിട്ടത്. തിരുവനന്തപുരത്തെത്തി സുഹൃത്തായ ടീച്ചറോടൊപ്പം മുറിയെടുത്തു എന്നു ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയും ചെയ്തു.
പിറ്റേ ദിവസം ആലപ്പുഴയില്‍ വച്ച് കൂടെ ഉണ്ടെന്നു പറഞ്ഞ ടീച്ചറിനെ ഭര്‍ത്താവു കണ്ടതോടെ സംശയം തോന്നിയ ഭര്‍ത്താവ് സുഹൃത്തായ പോലീസുകാരന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞാണ് വയനാട്ടില്‍ നിന്നു പിടികൂടിയത്. ഭര്‍ത്താവും,സുഹൃത്തും വയനാട്ടിലെത്തിയാണ് രണ്ടു പേരെയും പൊക്കിയത്.ആലപ്പുഴയില്‍ നിന്ന് ട്രെയിന്‍ കയറിയ ടീച്ചര്‍ കായംകുളത്തിറങ്ങി കാമുകനായ വിദ്യാര്‍ത്ഥിയോടൊപ്പം കാറില്‍ വയനാട്ടിലേക്ക് പോവുകയായിരുന്നു. രണ്ടു ദിവസം വയനാട്ടില്‍ കറങ്ങിയതിനു ശേഷം ആരുമറിയാതെ വീട്ടില്‍ തിരിച്ചെത്താനായിരുന്നു ഇവരുടെ പദ്ധതി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























