കെ എസ് ഇ ബി എഞ്ചിനീയരും ബന്ധുക്കളും ചേര്‍ന്ന് പതിനാറു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു, പരിക്കേറ്റ സുഹൈല്‍ ഐ.സി.യു വില്‍

കൊല്ലത്ത് ശൂരനാട് സ്വദേശിയായ പതിനാറു വയസുകാരന്‍ സുഹൈലിനെ ആണ് കെ.എസ്.ഇ.ബി എഞ്ചിനീയറും ബന്ധുക്കളും കൂടി ക്രൂരമായി മര്‍ദ്ദിച്ചത്. ശൂരനാട് ചക്കവള്ളിയില്‍ കട നടത്തുന്ന ഷാജഹാന്‍ മൂലത്തറയുടെ മകനെ സംഘം കടയില്‍ കയറി ക്രൂരമായി മര്‍ട്ടിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സുഹൈല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
അക്രമത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ താഹാകുഞ്ഞ്, ജസീം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. താഹാകുഞ്ഞിന്റെ അനിയന്‍ രഹീം, മകന്‍ അജ്മല്‍, സഹോദരീ പുത്രനായ ജസീം എന്നീ പ്രതികള്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തായി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























