ശബരിമല സ്ത്രീ പ്രവേശം അഭിപ്രായ വോട്ടെടുപ്പിന് തയ്യാര്‍, കോടതി വിധിയേക്കാള്‍ പ്രാധാന്യം പൊതുജനാഭിപ്രായമെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശത്തെ കുറിച്ചു കോടതി വിധിയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ജനങ്ങളുടെ താല്പര്യവും, അഭിപ്രായവുമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അഭിപ്രായ രൂപികരണത്തിന് സര്‍വകക്ഷിയോഗം വിളിക്കാനും അഭിപ്രായ വോട്ടെടുപ്പ് നടത്താനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി മാത്രം കണക്കിലെടുത്ത് കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോവില്ല. ഭക്തരുടെ വികാരം മുറിപ്പെടുത്തുന്ന യാതൊരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തന അവലോകന യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കു വച്ചത്
വഴിപാട് നടത്തിപ്പിന്റെ ചെലവ് കുത്തനേ ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്കുകൂട്ടാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ പുന പരിശോധിക്കും. നിരക്കുവര്‍ധന നടപ്പാക്കാന്‍ മൂന്നുമാസം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും ഈ മാസം മുതലാണ് വഴിപാട് നിരക്കുകളുടെ വര്‍ധന തുടങ്ങിയത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.
ദേവസ്വം ബോര്‍ഡിലെ ഓഫിസ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡുകളും സമ്മതം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ചില നിയമങ്ങള്‍ ഭേദഗതി ചെയ്താലേ പി.എസ്.സിക്ക് വിടുന്ന നടപടി പൂര്‍ത്തിയാക്കാനാകൂ. സംവരണം ഉറപ്പാക്കാനും ഹിന്ദുക്കള്‍ക്ക് നിയമനം നല്‍കാനും ഇതില്‍ വ്യവസ്ഥകളുണ്ട്.
ശബരിമലയിലെ യാത്ര, റോഡ്, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ ആറിനും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം ഒമ്പതിനും നടക്കും. കൊച്ചി ദേവസ്വം ബോര്‍ഡ് സംബന്ധിച്ച ചര്‍ച്ച 19ന് നിശ്ചയിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിനായും പത്മനാഭസ്വാമി ക്ഷേത്രത്തിനായും പിന്നീട് യോഗം വിളിക്കും
കോടതി ഇടപെടലുകളും നിയന്ത്രണങ്ങളും ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപോലും ബാധിക്കുന്നെന്നും യോഗം വിലയിരുത്തി. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കും. നിലയ്ക്കലില്‍ ടോള്‍ ഏര്‍പ്പെടുത്തിയതായുള്ള ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























