ഇന്ത്യന്‍ എംബസിയില്‍ വിരലടയാളം നിര്‍ബന്ധമാക്കി,സൗദികള്‍ കേരള മണ്‍സൂണ്‍ യാത്ര റദ്ദാക്കുന്നു

കേരളത്തിലേക്ക് വരാനിരിക്കുന്ന സൗദി സ്വദേശികള്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന പുതിയ നിര്‍ദ്ദേശം മണ്‍സൂണ്‍ ടൂറിസത്തെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യന്‍ എംബസിയാണ് ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ലാണ് മണ്‍സൂണ്‍ ടൂറിസം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഴ ആസ്വദിക്കാന്‍ കഴിഞ്ഞ വര്‍ഷം 70,000 സൗദി സ്വദേശികളാണ് കേരളത്തിലെത്തിയത്.സംസ്ഥാനത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും ടൂറിസം മേഖലയില്‍ നിന്നാണെന്നിരിക്കെ ഖജനാവിനെയും ബാധിക്കും. 70 ശതമാനവും സൗദികളാണ് കേരളത്തിലേക്ക് വരുമാനം കൊണ്ടുവരുന്ന വിദേശികളെന്ന പ്രത്യേകതയുമുണ്ട്.
നിതാഖത് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്ന അറബിക് ഭാഷ അറിയാവുന്ന െ്രെഡവര്‍മാര്‍ക്കും ഹോട്ടല്‍ ജോലിക്കാര്‍ക്കും ഒരു തൊഴില്‍ മാര്‍ഗം ആയിരുന്നു വിനോദസഞ്ചാരികളുടെ വരവ്.പുതിയ നിയമം നിലവില്‍ വന്നതോടെ ഏറ്റവും ദുരിതമനുഭവിക്കുന്നതും ഇവരാണ്.നൂറുകണക്കിന് ട്രാവല്‍ ഏജന്‍സികളും ഹോട്ടല്‍ ഗ്രൂപ്പുകളും അതിനുകീഴില്‍ പതിനായിരക്കണക്കിനാളുകള്‍ക്കും
തൊഴിലില്ലാതാവും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























