ആദ്യം സാധാരണക്കാരെ ശരിയാക്കട്ടെ... കെഎസ്ആര്‍ടിസി ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

സാധാരണക്കാരന് എന്നും താങ്ങാണ് കെഎസ്ആര്‍ടിസി ബസ്. കിട്ടുന്ന തുശ്ചമായ വരുമാനത്തില്‍ നിന്നാണ് അവന്റെ ഓരോ ടിക്കറ്റും എടുക്കുന്നത്. ചെറിയ തുക പോലും അവന് വലുതാണ്. ഇതൊന്നും കാണാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ഇതിനെത്തുടര്‍ന്ന് മറ്റാ യാത്രാ കൂലികളും കൂട്ടും. ജീവനക്കാരുടെ ഭീമമായ ശമ്പളവും പെന്‍ഷനുമെല്ലാം പാവപ്പെട്ട ജനങ്ങള്‍ അനുഭവിപ്പിക്കാന്‍ പാടില്ല.
വര്‍ധിപ്പിച്ച ചാര്‍ജ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍ക്കാരിനു കത്തു നല്‍കി. ഡീസല്‍ വില കുറഞ്ഞതിനെത്തുടര്‍ന്നു മിനിമം ബസ് നിരക്ക് ഏഴു രൂപയില്‍ നിന്ന് ആറാക്കിയ മാര്‍ച്ചിലെ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.
മാര്‍ച്ചിനെ അപേക്ഷിച്ചു ഡീസല്‍ വിലയില്‍ ലീറ്ററിന് 10 രൂപയുടെ വര്‍ധന ഉണ്ടായെന്നും ഇതു കെഎസ്ആര്‍ടിസിക്കു വന്‍ ബാധ്യത വരുത്തിവച്ചിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അധികാരമേറ്റയുടന്‍ നിരക്കു വര്‍ധിപ്പിക്കുന്നതു പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഫെബ്രുവരിയില്‍ ബസ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍, ഡീസല്‍ ലീറ്ററിന് ശരാശരി 46 രൂപയായിരുന്നു വില. എന്നാല്‍, മാര്‍ച്ചില്‍ തീരുമാനം നടപ്പാക്കുമ്പോള്‍ ഇതു 48 രൂപയായി. ആ മാസം തന്നെ വില 51 ആയി. ഏപ്രിലില്‍ 52, മേയില്‍ 55 എ?ന്ന നിലയിലേക്കും ഉയര്‍ന്നു. യാത്രാ നിരക്കു കുറച്ചതിലൂടെ മാത്രം പ്രതിമാസ വരുമാനത്തില്‍ 7.5 കോടി രൂപ കെഎസ്ആര്‍ടിസിക്കു നഷ്ടമായി.
എന്നാല്‍, സ്വകാര്യ ബസ് ഉടമകളുമായി നിരക്കു കുറയ്ക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും അവര്‍ തയാറായില്ല. ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ കടമെടുത്താണു കെഎസ്ആര്‍ടിസി ശമ്പളവും പെന്‍ഷനും മറ്റും നല്‍കുന്നത്. ബസ് നിരക്കു വര്‍ധിപ്പിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതിദിനം നാലരലക്ഷം ലീറ്റര്‍ ഡീസലാണു കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. മൂന്നു മാസത്തിനിടെ ലീറ്ററിനു 10 രൂപയോളം കൂടിയതോടെ ഒറ്റദിവസം 45 ലക്ഷം രൂപയോളം ചെലവു വര്‍ധിച്ചു. മിനിമം നിരക്ക് ഏഴു രൂപയായി പുനഃസ്ഥാപിച്ചാല്‍ പ്രതിദിനം 25 ലക്ഷത്തോളം രൂപയുടെ വരുമാന വര്‍ധന ഉണ്ടാകുമെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ 105 കോടിയായിരുന്നു കെഎസ്ആര്‍ടിസി വരുമാനവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം. പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പയും സെസ് വഴിയുള്ള വരുമാനവും ഉപയോഗപ്പെടുത്തി ഈ അന്തരം 35 കോടി വരെയാക്കി കുറച്ചെങ്കിലും 39% ഡിഎ വര്‍ധനയോടെ 75 കോടിയായി. ബസ് നിരക്കിലെ കുറവും ഡീസല്‍ വിലവര്‍ധനയും മൂലം ഈ അന്തരം ഇപ്പോള്‍ 95 കോടിയോളമായി.
നേരത്തെ, പെന്‍ഷനും ശമ്പളവും നല്‍കാന്‍ 40 കോടി രൂപയാണ് വേണ്ടിയിരുന്നതെങ്കില്‍ ഡിഎ വര്‍ധനയോടെ അത് 52.5 കോടിയായി. സര്‍ക്കാരും കോര്‍പറേഷനും 20 കോടി രൂപ വീതം കണ്ടെത്തിയാണു ശമ്പളവും പെന്‍ഷനും നല്‍കിയിരുന്നത്. ഇപ്പോള്‍, സ്വന്തം വിഹിതത്തിനു പുറമെ 12.5 കോടി കൂടി അധികം കണ്ടെത്തേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി.
എറണാകുളം ജില്ലാ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപ വായ്പയിലെ 50 കോടി കൂടി എടുത്താണ് കോര്‍പറേഷന്‍ ഇത്തവണത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നത്. മുന്‍ നിരക്ക് പുനഃസ്ഥാപിക്കാ!ന്‍ മാര്‍ച്ച് അവസാന വാരം തന്നെ മാനേജ്‌മെന്റ് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തീരുമാനമുണ്ടായില്ല. കഴിഞ്ഞ ഒന്നിന് ഡീസല്‍ വിലയില്‍ ലീറ്ററിന് രണ്ടു രൂപയിലേറെ വര്‍ധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
കെഎസ്ആര്‍ടിസി ലാഭത്തിലാകണമെങ്കില്‍ പ്രതിദിന വരുമാനം ഏഴു കോടി രൂപയിലെത്തണം. ഇപ്പോഴത്തെ ശരാശരി വരുമാനം 5.5 കോടി രൂപ. വരുമാനം വര്‍ധിപ്പിക്കാന്‍ കുറിയര്‍ സര്‍വീസ് തുടങ്ങി. വരുമാന വര്‍ധന ലക്ഷ്യമിട്ട് ഗോവ, ഹൈദരാബാദ്, ചെന്നൈ, പുതുച്ചേരി, പുട്ടപര്‍ത്തി, തിരുപ്പതി, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് ആഡംബര സര്‍വീസുകള്‍ തുടങ്ങാനുള്ള അനുമതിക്കായി അതതു സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























