ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വില്‍പ്പനയ്ക്ക് വച്ച ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു

ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വില്‍പനക്ക് വെച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ പ്രതിഷേധം പുകയുന്നു.
ഹിന്ദുദൈവങ്ങളായ ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ ചിത്രമുള്ള കാര്‍പ്പെറ്റ് ആണ് ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ച്പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്.
ഹിന്ദുദൈവങ്ങളുടെ ചിത്രം പതിച്ച കാര്‍പ്പെറ്റ് വില്‍പ്പനയ്ക്ക് വച്ച ആമസോണിനെതിരെ ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ആമസോണ്‍ എന്ന ഹാഷ് ടാഗില്‍ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. ചിലര്‍ അതിന്റെ മൊബൈല്‍ സ്‌ക്രീന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
എന്നാല്‍ ആമസോണിന് ഇതില്‍ നേരിട്ട് ബന്ധമില്ലെന്നാണ് വിവരം. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡായ റോക്ക് ബുള്‍ ആണ് ആമസോണ്‍ വഴി കാര്‍പ്പറ്റ് വില്‍പനക്ക് വെച്ചത്.
ഖുറാന്റെയും യേശു ക്രിസ്തുവിന്റെയും ചിത്രമുള്ള കാര്‍പ്പെറ്റുകള്‍ ഇവര്‍ വില്‍പ്പനയ്ക്ക് വച്ചതും വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ആമസോണിന്റെ വെബ്‌സൈറ്റുകളില്‍ നിന്നും വിവാദ ഉത്പ്പന്നങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























