വിഷം ചേര്‍ത്ത ഐസ്‌ക്രീം നല്കി യുവതികളെ വധിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്‍

ഐസ്‌ക്രീമില്‍ വിഷംചേര്‍ത്ത് യുവതികളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കുറ്റ്യേരി പാലത്തിന് സമീപത്തെ മടത്തില്‍ അബ്ദുല്‍ റഷീദിനെയാണ് (32) തളിപ്പറമ്പ് സി.ഐ കെ. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. അതിര്‍ത്തി തര്‍ക്കമാണ് സംഭവത്തിന് പ്രേരിപ്പിച്ചതെന്നും കൊലപാതകമല്ല, വീട്ടുകാരെ ഭയപ്പെടുത്തലായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
തളിപ്പറമ്പില്‍നിന്ന് 50 രൂപ നല്‍കി ഫ്യുരുഡാന്‍ കീടനാശിനിനിയും 100 രൂപക്ക് ഐസ്‌ക്രീമും വാങ്ങിയാണ് പദ്ധതി തയാറാക്കിയതെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരിയാരം കുറ്റ്യേരി പാലത്തിന് സമീപത്തെ എസ്.പി. ആയിഷയുടെ വീട്ടിലേക്ക് കോരന്‍പീടികയിലെ ഓട്ടോസ്റ്റാന്‍ഡില്‍നിന്നും ഒരു ഓട്ടോറിക്ഷയില്‍ വിഷം ചേര്‍ത്ത ഐസ്‌ക്രീമും അരിയും ഉള്‍പ്പെട്ട സാധനങ്ങള്‍ ഇയാള്‍ കൊടുത്തയച്ചത്. ആയിഷയുടെ മക്കളായ ഫര്‍സീന (20), റുബീന (18) എന്നിവര്‍ ഐസ്‌ക്രീം കഴിച്ചതോടെ അവശരാവുകയായിരുന്നു.
വിവരമറിഞ്ഞ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലത്തെിച്ചത്. മാരക കീടനാശിനിയായ ഫ്യുരുഡാനാണ് ഇതില്‍ കലര്‍ത്തിയതെന്ന് ആശുപത്രി അധികൃതര്‍ അന്നുതന്നെ സൂചിപ്പിച്ചിരുന്നു. രുചിവ്യത്യാസം അനുഭവപ്പെട്ടതോടെ ഐസ്‌ക്രീം അല്‍പംമാത്രം കഴിച്ചതിനാലാണ് രക്ഷപ്പെട്ടത്.
നിര്‍ധന കുടുംബമായ ആയിഷക്ക് ഒട്ടേറെ ഉദാരമതികള്‍ സഹായമത്തെിക്കാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആരെങ്കിലും കൊടുത്തയച്ചതായിരിക്കുമെന്ന വിശ്വാസത്തില്‍ വീട്ടുകാര്‍ സംശയിച്ചതുമില്ല. രേഖാചിത്രം തയാറാക്കിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഇന്നലെ വീട്ടില്‍നിന്ന് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























