കുട്ടികള്‍ വരുന്നത് നോക്കി നിന്ന ഭാര്യയെ വിമുക്ത ഭടന്‍ മദ്യ ലഹരിയില്‍ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു

പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ മദ്യലഹരിയിലായിരുന്ന വിമുക്ത ഭടന്‍ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു.നേമത്തെ തളിയാദിച്ചപുരം ശിവന്‍ കോവിലിനു സമീപത്തു വച്ചാണ് ഭര്‍ത്താവു കുമാര്‍ ഭാര്യ സുസ്മിതയെ കത്തികൊണ്ട്കത്തിക്കൊന്നത്.
നേമം വെള്ളായണി ഫാര്‍മസി കോളേജ് റോഡില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ബോധേശ്വരന്റെയും ലളിത കുമാരിയുടെയും മകള്‍ സുസ്മിത (36)യാണ് കൊല ചെയ്യപ്പെട്ടത്. മച്ചേല്‍ കുളങ്ങരക്കോണം സോനു നിവാസില്‍ വിമുക്ത ഭടന്‍ കുമാര്‍ (42)നെ സംഭവത്തെ സ്ഥലത്ത് നിന്നു നേമം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു.
രണ്ടു വര്‍ഷമായി പിണങ്ങി നേമത്തെ വീട്ടില്‍ കുട്ടികളോടൊപ്പം കഴിയുകയായിരുന്നു സുസ്മിത. കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ കുട്ടികളെ കുമാര്‍ കൊണ്ട് പോവുകയായിരുന്നു പതിവ്. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ വരുന്നത് നോക്കി നിന്ന സുസ്മിതയെ മദ്യലഹരിയിലെത്തിയ കുമാര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി കുത്തേറ്റ സുസ്മിതയെ പൊലീസ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
കുത്തിക്കൊന്നു
https://www.facebook.com/Malayalivartha


























