ആയുര്‍വേദ മസ്സാജ് എന്ന പേരില്‍ കോവളത്ത് പെണ്‍വാണിഭം; ഇഷ്ടപെട്ടവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യം വരെ ഇവിടെയുണ്ട്

ആയുര്‍വേദ മസാജിന്റെ മറവില്‍ കോവളത്ത് പെണ്‍വാണിഭം.സ്ത്രീകളെ നിരയായി നിര്‍ത്തി ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കാനുള്ള സൗകര്യം വരെ മസാജ് സെന്ററുകാര്‍ ആവശ്യക്കാര്‍ക്ക് ഒരുക്കുന്നു. സ്ഥാപന ഉടമകളുടെ ഭീഷണിക്ക് വഴങ്ങി നിരവധി സ്ത്രീകളാണ് ഇത്തരം സെന്ററുകളില്‍ കുടുങ്ങിയിട്ടുള്ളതെന്ന് കോവളം ടൂറിസം കേന്ദ്രത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കോവളം പൊലീസ് സ്‌റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള ആയുര്‍വേദ മസാജിംഗ് കേന്ദ്രത്തിലെത്തുമ്പോള്‍ തന്നെ ആവശ്യക്കാരെ സ്വീകരിക്കുന്നത് സ്ഥാപന ഉടമയുടെ സഹായിയായ ചെറുപ്പക്കാരന്‍. ആവശ്യം അറിയിക്കേണ്ട താമസം.എല്ലാം റെഡി.ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കണമെങ്കില്‍ വീണ്ടും പണം നല്‍കണം. പണം നല്‍കിയ ഉടന്‍ തൊട്ടടുത്തുള്ള മുറിയിലേക്ക്. പിന്നാലെ മുറിയിലേക്ക് സ്ത്രീയുമെത്തും.
500 രൂപ ആദ്യമേ ടിപ്പ് ആവശ്യപ്പെടും. അരമണിക്കൂറാണ് അനുവദിക്കുന്ന സമയം. മസാജിംഗ് സെന്റിനു പിറകിലുള്ള ഷെഡ്ഡിലാണ് സ്ത്രീകളെ താമസിപ്പിച്ചിരിക്കുന്നത്. പിന്നീട് അന്വേഷണം നീണ്ടത് വെള്ളാറുള്ള മസാജിംഗ് പാര്‍ലറിലാണ്. ഇവിടെ സ്ഥിതി കുറച്ചുകൂടി വ്യത്യസ്തമാണ്. സ്ത്രീകളെ കാണാന്‍ വരെ സ്ഥാപന ഉടമ പണം ചോദിക്കും. പണം നല്‍കിയശേഷം ഉടമ മുറിയിലേക്ക് കൂട്ടികൊണ്ടു പോകും. മുറികളില്‍ കമസ്റ്റമര്‍മാരെയും കാത്ത് സ്ത്രീകള്‍. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട സ്ത്രീകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ ഉള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മസാജ് പാര്‍ലറുകളില്‍ ജോലി വാഗ്ദാനം ചെയ്യും. ജോലി നല്‍കിയശേഷം സ്ഥാപന ഉടമ ഭീഷണിപ്പെടുത്തി പറയുന്ന ജോലി ചെയ്യിക്കും. ചൂഷണത്തിന്റെ വിവരങ്ങള്‍ മസാജ് സെന്ററിലെ ഒരു സ്ത്രീ വെളിപ്പെടുത്തുകയാണൂണ്ടായത്.
പുരുഷന്‍മാരെ സ്ത്രീകള്‍ മാസാജ് ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എല്ലാ മസാജ് സെന്ററുകളും ഇങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നല്ല പറയുന്നത്. പക്ഷെ ടൂറിസത്തിന്റെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്ത് പണം കൊയ്യുന്ന സ്ഥാപനങ്ങളുമുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























