തളിപ്പറമ്പ് കുറ്റ്യേരിയില്‍ സഹോദരിമാരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മഠത്തില്‍ റഷീദ് (32)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തളിപ്പറമ്പ് കുറ്റേരിയില്‍ സഹോദരിമാരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മഠത്തില്‍ റഷീദ് (32)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് കുറ്റേരിയിലെ സൂപ്പിക്കാരന്റെയകത്ത് ഹൗസില്‍ എസ്.പി ആയിഷയുടെ മക്കളായ ഫര്‍സീന (20), സഹോദരി മുബീന (18) എന്നിവരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മഠത്തില്‍ റഷീദ്.
കഴിഞ്ഞ രണ്ടാം തീയതി റഷീദ് 11.30ഓടെ കോരന്‍പീടികയിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ െ്രെഡവറെ സമീപിച്ച് കുറ്റ്യേരിയിലെ എസ്.പി ആയിഷയുടെ വീട്ടില്‍ രണ്ടുപാക്കറ്റ് അരിയും അഞ്ചു ഐസ്‌ക്രീമുകളും അടങ്ങിയ കിറ്റ് ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് വിലാസവും യാത്രാക്കൂലിയും നല്‍കി. ഓട്ടോ െ്രെഡവര്‍ വീട് മാറി സമ്പന്നരായ മറ്റൊരു എസ്.പി ആയിഷയുടെ വീട്ടിലാണ് കിറ്റ് ഏല്‍പ്പിച്ചത്. ഇവര്‍ കിറ്റ് തങ്ങള്‍ക്കുള്ളതല്ലെന്ന് മനസിലാക്കി നിര്‍ധന കുടുംബമായ കുറ്റ്യേരി പാലത്തിന് സമീപത്തെ സൂപ്പിപോക്കറികത്ത് ആയിഷയുടെ മക്കളെ ഫോണില്‍ വിളിച്ച് കിറ്റ് കൈമാറുകയായിരുന്നു.
എസ്.പി ആയിഷയുടെ മക്കളായ ഫര്‍സീന, മുബീന എന്നിവര്‍ കിറ്റില്‍ കണ്ട ഐസ്‌ക്രീം പൊട്ടിച്ച് അല്‍പം കഴിച്ചപ്പോഴേക്കും അസ്വസ്ഥത തോന്നിയാതിനാല്‍ ഐസ്‌ക്രീം മുഴുവന്‍ കഴിക്കാതെ ബാക്കിവെച്ചു. കുറച്ചുസമയം കഴിഞ്ഞ് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട രണ്ടുപേരെയും തളിപ്പറമ്പ് സഹകരണാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഐസ്‌ക്രീമില്‍ ഫ്യൂരിഡാന്‍ കലര്‍ത്തിയതായി തെളിഞ്ഞത്.
പെണ്‍കുട്ടികളുടെ കുടുംബവുമായി വഴി തര്‍ക്കമുള്ളതിനാല്‍ ആണ് പ്രതി വിഷം നല്കിയത്. വധിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഭീഷണിപ്പെടുത്തണമെന്ന് മാത്രമായിരുന്നു ലക്ഷ്യമെന്നും റഷീദ് പോലീസിനോട് പറഞ്ഞു. ഫ്യൂരിഡാന്‍ എന്ന കീടനാശിനി കഴിച്ചാല്‍ വയറിളക്കവും ചര്‍ദ്ദിയും മാത്രമാകും ഉണ്ടാകുക എന്ന് ഉറപ്പ് വരുത്തിയതായും, ആദ്യം കോഴിക്കും ആടിനും നല്‍കി പരിശോധിച്ച ശേഷവുമാണ് ഐസ്‌ക്രീമില്‍ കലര്‍ത്തി നല്കിയത് എന്ന് പ്രതി മൊഴി നല്‍കി. ഐ.പി.സി 307 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























