മൂവാറ്റുപുഴ താലൂക്കിലെ പിറവത്ത് വ്യപാരസ്ഥാപനത്തില്‍ നിന്നും യുവതി ഫോണ്‍ മോഷ്ടിച്ചു; സി.സി.ടിവി ദൃശ്യങ്ങള്‍ യുവതിയെ കുടുക്കും

പിറവം ടൗണിലെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആളുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ യുവതി തന്ത്രപരമായി കവര്‍ന്നു. പിറവം പടിഞ്ഞാറെ വീട്ടില്‍ രമേശന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള തെളിവുകളുമായി രമേശന്‍ പൊലീസില്‍ പരാതി നല്‍കി.
വാങ്ങിയ സാധനത്തിന് പൈസ നല്‍കുന്നതിനായി പേഴ്‌സിനൊപ്പമാണ് ഫോണും പോക്കറ്റില്‍ നിന്നെടുത്തതെന്ന് രമേശന്‍ പറഞ്ഞു. കൗണ്ടറില്‍ തിരക്കായതോടെ ഫോണ്‍ മേശപ്പുറത്ത് വച്ചു. ഇതിനിടയില്‍ പരിചയക്കാരോട് സംസാരിക്കുന്നതിനിടെ സമീപത്തു നില്‍ക്കുകയായിരുന്ന യുവതി ഫോണ്‍ ഇവിടെ നിന്നും മെല്ലെ നിരക്കി നീക്കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൈവശമുണ്ടായിരുന്ന ബാഗിലാക്കി പുറത്തിറങ്ങുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്നു മിനിറ്റിനുള്ളില്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്‌തെന്ന മറുപടിയാണ് ലഭിച്ചതെന്നു രമേശന്‍ പറഞ്ഞു. ഗള്‍ഫില്‍ ജോലിക്കാരനായ രമേശന്‍ അവധിക്ക് നാട്ടില്‍ എത്തിയതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























