എല്ലാം തന്ത്രങ്ങള്‍... നരേന്ദ്രമോഡിയുടെ തന്ത്രത്തില്‍ വീണത് വിഴിഞ്ഞവും മുല്ലപ്പെരിയാറും

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുതന്ത്രത്തില്‍ കേരളത്തിന് നഷ്ടമാകുന്നത് ഒരു വന്‍ പദ്ധതിയും മുല്ലപ്പെരിയാറിലുള്ള ചോര്‍ച്ചമാറ്റലും. എങ്ങനെയെങ്കിലും ജയലളിതയെ എന്‍ഡിഎയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡി കഴിഞ്ഞയാഴ്ച തന്നെ വന്നു കണ്ട മുഖ്യമന്ത്രി പിണറായി വിജയനോട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന നിലപാട് പിണറായി സ്വീകരിച്ചത്. അതിനിടെ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവച്ച് കുളച്ചലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അദാനി ഗ്രൂപ്പിന് ബിജെപിയിലെ പ്രമുഖര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ജയലളിത മുന്നോട്ട് വയ്ക്കുന്ന രണ്ട് ആവശ്യങ്ങളും അവരുടെ സംസ്ഥാനത്തിനു വേണ്ടിയാണ്. കുളച്ചല്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കാനും മുല്ലപ്പെരിയാര്‍ സ്വന്തമാക്കാനും ശ്രമിക്കുന്ന ജയലളിതയെ കണ്ട് കേരളത്തിലെ ഭരണകര്‍ത്താക്കളും നേതാക്കളും പഠിക്കുന്നുമില്ല. നരേന്ദ്രമോഡിയുടെ വാചകമടി അതേപടി അംഗീകരിക്കുകയാണ് പിണറായി ചെയ്തത്.
നേമത്ത് വിരിഞ്ഞ താമര ഇടതുകാര്‍ക്കൊപ്പം പോകും എന്ന സൂചനയും ഉണ്ട്. അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തിനു വേണ്ടി തുകയൊന്നും മുടക്കിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 1500 കോടിയില്‍ നിന്നും നല്‍കിയ നൂറു കോടി മാത്രമാണ് ചെലവിട്ടിട്ടുള്ളത്. കുളച്ചല്‍ തുറമുഖം യാഥാര്‍ത്ഥ്യയമാകുന്നതു വരെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്. അതിനിടെ അദാനി ഗ്രൂപ്പിന്റെ പ്രധാന ഉദ്യോഗസ്ഥരെല്ലാം വിഴിഞ്ഞം വിട്ടു കഴിഞ്ഞു.
ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ചു കൊണ്ടു വന്ന പദ്ധതിയാണ് വീരചരമമടയാന്‍ തുടങ്ങുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























