നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ രാമകൃഷ്ണന്‍ രംഗത്ത്

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫര്‍ ഇടുക്കിയും മണിയുടെ ചില സുഹൃത്തുക്കളുമൊപ്പമുള്ള ചിത്രം രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇതില്‍ ചതിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫോട്ടോയ്‌ക്കൊപ്പം രാമകൃഷ്ണന്‍ ആരോപിക്കുകയും ചെയ്യുന്നു.മണിയുടെ െ്രെഡവറായിരുന്ന പീറ്ററിനെതിരെയും രാമകൃഷ്ണന്‍ രംഗത്തെത്തി. മണി മരിച്ച പാഡിയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു ഈ സത്കാരമെന്നും പൊലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























