ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥിനി വെണ്മണി സ്വദേശി ആതിര കൃഷ്ണ(20)നാണ് മരിച്ചത്. ഞരമ്പ് മുറിച്ച ശേഷമാണ് ആതിര കോളേജ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഉടന്‍ തന്നെ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോട് കൂടി മരിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















