Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ബേക്കലില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ആറു പേര്‍ മരിച്ചു

14 JUNE 2016 11:19 PM IST
മലയാളി വാര്‍ത്ത.

തീരദേശപാതയില്‍ ബേക്കല്‍ പള്ളിക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ബന്ധുക്കളായ ആറു പേര്‍ മരിച്ചു. കാസര്‍ഗോഡ് ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (45), സക്കീനയുടെ മക്കളായ സജീര്‍(18), സാനിറ (16), സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (2 വയസ്), സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന (25) എന്നിവരാണു മരിച്ചത്. അപകടത്തില്‍ സക്കീനയുടെ മകന്‍ അജ്മല്‍ (നാല്), ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത് ചേറ്റുകുണ്ടിലെ ഇര്‍ഷാദ് (19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം 6.25നാണ് അപകടം. ചേറ്റുകുണ്ടിലെ വീട്ടില്‍നിന്നു കാസര്‍ഗോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. പണി നടന്നുകൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്-കാസര്‍ഗോഡ് കെഎസ്ടിപി റോഡില്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു സമീപത്താണ് അപകടമുണ്ടായത്. റോഡില്‍ പണി നടക്കുന്ന ഭാഗത്തേക്കു കയറുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഖൈറുന്നിസ, വാഹനമോടിച്ചിരുന്ന സജീര്‍, എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സക്കീന, സാനിറ എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്. ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി അപകടത്തിനിടെ വാഹനത്തില്‍നിന്നു തെറിച്ചുവീണതിനത്തുടര്‍ന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാസര്‍ഗോട്ടുള്ള ഖൈറുന്നിസയുടെ ബന്ധുവീട്ടില്‍ നോമ്പുതുറക്കാനായി പോവുകയായിരുന്നു സംഘം. നിയന്ത്രണംവിട്ട കാര്‍ റോഡില്‍നിന്നു തെന്നിമാറി ആല്‍മരത്തില്‍ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. 
അപകടത്തെത്തുടര്‍ന്നു സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍ തെറിച്ചുവീണ കുട്ടിയെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. തുടര്‍ന്നു സക്കീന, സാനിറ, റംസീന എന്നിവരെ കാറില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടേപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ ബേക്കല്‍ പോലീസും കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണു മറ്റുള്ളവരെ പുറത്തെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (1 hour ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (1 hour ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (1 hour ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (1 hour ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (2 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (2 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (2 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (2 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (2 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (2 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (3 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (4 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (4 hours ago)

Malayali Vartha Recommends