ഏപ്രില്‍ 28ന് രാത്രി സംഭവിച്ചത് ഇങ്ങനെ?

ഏപ്രില്‍ 28 ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട നിലയില്‍ കണ്ടെത്തുന്നത്. കനാല്‍ക്കരയിലെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ അതി ക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. ലൈംഗിക താത്പര്യം തന്നെയാണ് കൊലയില്‍ അവസാനിച്ചത് എന്നാണ് വിവരം. ദില്ലിയിലെ പെണ്‍കുട്ടി അനുഭവിച്ചതിനേക്കാള്‍ വേദന ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് അനുഭവിച്ചു തീര്‍ത്തു. പെരിയാര്‍ ബണ്ട് കനാലിന്റെ അരികിലെ പുറമ്പോക്കില്‍ ഒറ്റമുറി വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ചാണ് ജിഷ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനമേറ്റ തകര്‍ന്ന നിലയിലായിരുന്നു ജിഷയുടെ ജനനേന്ദ്രിയം. വയറിലും കഴുത്തിലും വലിയ തോതില്‍ മര്‍ദ്ദനമേറ്റിരുന്നു.ജിഷയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാറിടത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു മൃതദേഹം. അത്രയും ക്രൂരമായിട്ടായിരുന്നു കൊലപാതം. കൊലയ്ക്ക് ശേഷം കനാലിലിറങ്ങി ശരീരത്തില്‍ പറ്റിപ്പിടിച്ച രക്തം കഴുകിക്കളഞ്ഞതിന് ശേഷമാണ് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























