Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ജിഷ കൊലക്കേസ്: അമ്മയ്ക്ക് ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ഏറെ

21 JUNE 2016 02:07 AM IST
മലയാളി വാര്‍ത്ത.

അമ്മയ്ക്ക് മകളുടെ കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു സംശയിക്കുന്നതു പോലും തെറ്റാണെന്ന് . സ്വന്തം മകളെ കൊല്ലാന്‍ കൂട്ടുനിന്ന അമ്മമാര്‍ ഇന്ന് കേരളത്തില്‍ ഏറെയുണ്ട്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തില്‍ ശിക്ഷ അനുഭവിക്കുന്ന അനുശാന്തി മുതല്‍ തിരുവന്തപുരം വലിയതുറയില്‍ പതിനാറുകാരിയെ അമ്മ സ്വന്തം കാമുകന് കാഴ്ച്ചവച്ച് കുട്ടി ആത്മഹത്യ ചെയ്തു വരെ. ജിഷ കൊലക്കേസില്‍ അമ്മ രാജേശ്വരിക്ക് ഉത്തരം മുട്ടിയേക്കാവുന്ന ഏറെ ചോദ്യങ്ങളുണ്ട് മലയാളികള്‍ക്ക് മുന്നില്‍. ഇതു സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ജിഷയുടെ മരണം നടന്നത് ഏപ്രില്‍ 28 ന് വെളുപ്പിനാണ്. (അല്ലാതെ വൈകിട്ട് അഞ്ചര മണിയ്ക്കല്ല). അതായത്, കൊല നടക്കുന്ന സമയം, വെളുപ്പിന് രണ്ടോ മൂന്നോ മണിക്ക്, ജിഷയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നോ? വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍, കൊല നടത്തിയ ആളെ അമ്മ എന്തുകൊണ്ട് ആക്രമിച്ചില്ല? അല്ലെങ്കില്‍, കൊല നടത്തിയ ആള്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായ അമ്മയെ എങ്ങനെ വെറുതെവിട്ടു? ജിഷ പെന്‍ക്യാമറ കുത്തിക്കൊണ്ടാണ് നടന്നിരുന്നതെന്ന് പറയപ്പെടുന്നു. എങ്കില്‍, എന്തുകൊണ്ട് ക്യാമറയില്‍ കൊലപാതകിയുടെ മുഖം തെളിഞ്ഞില്ല? (ക്യാമറയില്‍ ഉള്ള മുഖം അമ്മയുടേതു മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍) ക്യാമറ കൊലപാതകിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ നിര്‍ണായക തെളിവിന് സാധ്യതയുള്ള ആ പെന്‍ക്യാമറ അയാള്‍ കൈക്കലാക്കുകയില്ലായിരുന്നോ? ഇനി, പെന്‍ക്യാമറ ഉള്ള കാര്യം കൊലയാളിക്ക് അറിയില്ലായിരുന്നു എങ്കില്‍, അയാളുടെ മുഖം കൃത്യമായും ക്യാമറയില്‍ തെളിയുമായിരുന്നില്ലേ? ഉറങ്ങാന്‍ നേരത്ത് പെന്‍ക്യാമറ വസ്ത്രത്തില്‍ നിന്ന് ഊരി വച്ചിരുന്നു എന്നാണെങ്കില്‍ കൊലപാതകം നടന്നത് അര്‍ധരാത്രിയിലോ അതിരാവിലെയോ ആണെന്ന് വ്യക്തമല്ലേ?
മൂക്കും വായും പൊത്തിപ്പിടിച്ചതിനാലും കഴുത്തിലെ jungular vein മുറിഞ്ഞതിനാലും ആണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. (ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നു) കഴുത്തിലെ jungular vein മുറിച്ചാല്‍ രണ്ടോ മൂന്നോ മിനിട്ടിനകം മരണം സംഭവിക്കും. ജിഷയുടെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ് ഉണ്ടായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. (അഞ്ചുപേജുള്ള വിശദമായ റിപ്പോര്‍ട്ടാണത്രേ). അതായത് കൊല്ലപ്പെടുന്നതിനു മുമ്പുള്ള നിമിഷങ്ങളില്‍ ജിഷ ഉറങ്ങുകയായിരുന്നു. അല്ലെങ്കില്‍, അബോധാവസ്ഥയിലായിരുന്നു.ജിഷ കഴിച്ച ആഹാരം ദഹിച്ചുതുടങ്ങിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതായത്, കൊല്ലപ്പെടുന്നതിന് 20 30 മിനിട്ട് മുമ്പായിരിക്കണം ജിഷ ആഹാരം കഴിച്ചത്.
ജിഷയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു. ഏകദേശം 23 മില്ലി ലിറ്റര്‍. ഒരു പെഗ് മദ്യത്തില്‍ 25.68 മി.ലി. ആള്‍ക്കഹോള്‍ കാണുമെന്നാണ് കണക്ക്. അതായത്, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പു തന്നെ ജിഷ ഒരു പെഗ് മദ്യം കഴിച്ചിരുന്നു.
ഇത്രയും മദ്യം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ വായ ബലമായി തുറന്നുപിടിക്കാന്‍ വേണ്ടി ഇരുകവിളുകളും ഇറുക്കിപ്പിടിച്ചതിന്റെ വിരലടയാളങ്ങളും ക്ഷതങ്ങളും കാണും. മാത്രമല്ല, ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കുന്ന മദ്യം പുറത്തേയ്ക്ക് തുപ്പിക്കളയാനുള്ള നീക്കം ജിഷ തീര്‍ച്ചയായും നടത്തിയിരിക്കും. അങ്ങനെ ചെയ്താല്‍, വസ്ത്രത്തില്‍ മദ്യത്തിന്റെ പാടുണ്ടാകും. ഇതൊന്നും സംഭവിക്കാത്ത രീതിയില്‍ രണ്ടു നിഗമനങ്ങളിലേ എത്താനാകൂ ഒന്നുകില്‍ ജിഷ സ്വന്തമായി മദ്യം ഉപയോഗിച്ചു. അല്ലെങ്കില്‍, ഉത്തമവിശ്വാസമുള്ള ആരോടോ ഒപ്പം വീട്ടില്‍ ഇരുന്ന് രാത്രിയില്‍ മദ്യപിച്ചു. കൊലപാതകം നടന്നത് അതിനു ശേഷമാണ്.
സാധാരണയായി, ജിഷ വീട്ടില്‍ വച്ച് മദ്യപിക്കാറുണ്ടോ? ഉത്തരം പറയേണ്ടത് ഒപ്പം താമസിച്ചിരുന്ന അമ്മയാണ്. അതോ, കൊല്ലപ്പെട്ട ജിഷയ്ക്ക് അമിത സന്തോഷമോ ദുഃഖമോ ഉണ്ടാക്കിയ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായതിനെ തുടര്‍ന്ന് ജിഷ മദ്യപിച്ചതാണോ? അങ്ങനെയാണെങ്കില്‍, പെട്ടെന്ന് എവിടെ നിന്നാണ് അര്‍ധരാത്രിയില്‍ ജിഷയ്ക്ക് മദ്യം കിട്ടിയത്? അതോ മദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്നോ? എങ്കില്‍, ബാക്കി മദ്യം എവിടെ? കൊലപാതകം നടത്തിയത് പുരുഷനാണെന്നതിന് എന്താണ് തെളിവ്? എന്തുകൊണ്ട് അതൊരു സ്ത്രീ ആയിക്കൂടാ? വയറുനിറച്ച് ആഹാരം കഴിച്ച് അല്‍പം മദ്യപിച്ച് മയങ്ങിക്കിടക്കുന്ന ജിഷയെ കൊല്ലാന്‍ ഒരു പുരുഷന്റെ കരുത്ത് ആവശ്യമില്ല. കാരണം, ഇവിടെ ചെറുത്തുനില്‍പ് ഉണ്ടായിട്ടില്ല.
ഏപ്രില്‍ 28ാം തീയതി രാത്രി എട്ടുമണിയോടെ ജിഷയുടെ അമ്മ വീട്ടിലെത്തി കതക് തട്ടിയപ്പോള്‍ ജിഷ കതകു തുറന്നില്ലെന്നും, അവര്‍ ഉറക്കെ വിളിച്ചതുകേട്ടുവന്ന അയല്‍ക്കാരനായ വര്‍ഗീസ് എന്നയാളോടൊപ്പമാണ് പിന്‍ഭാഗത്തുകൂടി വീടിനകത്തു കടന്നതെന്നും ജിഷയുടെ ശരീരം കണ്ടതെന്നുമാണ് റിപ്പോര്‍ട്ട്. തന്നെ വന്നു കണ്ട ആളുകളോട് ജിഷയുടെ അമ്മ പെരുമാറിയത് ഒരേ രീതിയിലാണ്. അവര്‍ അലമുറയിട്ടതും കൈകള്‍ ഉയര്‍ത്തിയതും ഒരേ രീതിയില്‍. ഇത് അസാധാരണമാണ്. മകള്‍ കൊല്ലപ്പെട്ട ഒരമ്മ എല്ലാവരോടും ഒരേ രീതിയിലായിരിക്കില്ല പ്രതികരിക്കുന്നത്. ദുഃഖത്തില്‍ പങ്കു ചേരാന്‍ വന്നവരുമായി ദുഃഖം അനുഭവിക്കുന്ന വ്യക്തിക്കുള്ള ആത്മബന്ധം അനുസരിച്ചായിരിക്കും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുക. അതും ദുഃഖം രേഖപ്പെടുത്താന്‍ വന്നവര്‍ ഒക്കെയും മരണം നടന്ന് നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞുമാത്രമാണ് ജിഷയുടെ അമ്മയെ കാണാന്‍ എത്തിയതെന്നിരിക്കെ. എല്ലാവരോടും വികാരത്തള്ളിച്ചയുടെ തീവ്രമായ മുഖവും ശരീരഭാഷയുമാണ് ജിഷയുടെ അമ്മ പ്രകടിപ്പിച്ചത്. അത് മനസിനെ പഠിപ്പിച്ചുവച്ചതാവാനാണ് സാധ്യത.
എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായ ബെന്നി ബഹനാനും ജിഷയുടെ അമ്മയെ കണ്ടതിന്റെ ദൃശ്യം ലഭ്യമല്ല. ഇരുവരും കയറിയശേഷം വാതില്‍ അടച്ചു. എല്ലാം സുതാര്യമായി നടത്തുന്ന ഉമ്മന്‍ ചാണ്ടി ഇവിടെ മാത്രമെന്തിനാണ് കതകടച്ചത്? ഉമ്മന്‍ചാണ്ടി പോയശേഷം വന്നവരോട് ജിഷയുടെ അമ്മ സ്ഥലം എം.എല്‍.എ. സാജു പോളിനെക്കുറിച്ചാണ് പരാതി പറഞ്ഞത്. മാത്രമല്ല, തീര്‍ത്തും അസ്വാഭാവികമായി കെ.പി.സി.സി. 15 ലക്ഷം രൂപ ജിഷയുടെ അമ്മയ്ക്ക് നല്‍കി. സര്‍ക്കാര്‍ സഹായിക്കുന്നത് മനസിലാക്കാം. പക്ഷെ കെ.പി.സി.സി? കേരളത്തില്‍ മറ്റേതൊക്കെ സമാനസംഭവങ്ങളില്‍ കെ.പി.സി.സി. ഇങ്ങനെ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്? ജിഷയുടെ മരണവുമായി ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ട് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ സഹായഹസ്തത്തിന് ധാരാളം അര്‍ഥതലങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടേയില്ല എന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നതിനെ ജിഷയുടെ അച്ഛന്‍ പാപ്പു തന്നെ തിരുത്തുമ്പോള്‍; ജിഷയുടെ അമ്മ മാത്രമല്ല, അമ്മൂമ്മയും കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു എന്നു പറയുമ്പോള്‍.
നാട്ടിലുള്ള സകലരുടേയും വിരലടയാളങ്ങള്‍ എടുത്ത് (500 ലേറെപ്പേരുടെ) പരിശോധിച്ച അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താതെ പലരേയും കസ്റ്റഡിയില്‍ എടുത്ത അന്വേഷണ സംഘം, എന്തുകൊണ്ട് ജിഷയുടെ അമ്മയേയും സഹോദരിയേയും അച്ഛനേയും ചോദ്യം ചെയ്യുന്നില്ല? ഒരു കാര്യം വ്യക്തമാണ്. ജിഷയുടെ അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാം, അതിനുള്ള കാരണങ്ങളെക്കുറിച്ചും.. പക്ഷെ, അതൊക്കെ വെളിപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ക്ക് സ്വീകാര്യം അതൊക്കെ വെളിപ്പെടുത്താതിരിക്കുന്നതാകാം.
കൊല്ലപ്പെട്ടത് ജിഷയാണെങ്കിലും കുറ്റകൃത്യം നടത്തിയിരിക്കുന്നത് രാജ്യത്തിനെതിരാണ്. അതുകൊണ്ടാണ് അന്വേഷണം, സര്‍ക്കാര്‍ ചെലവില്‍ പോലീസ് നടത്തുന്നത്. കോടതിയില്‍ സര്‍ക്കാര്‍ ചെലവില്‍ പ്രോസിക്യൂഷന്‍ കേസ് വാദിക്കുന്നത്. അതായത്, ഒരു ക്രൈമിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (14 minutes ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (22 minutes ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (25 minutes ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (31 minutes ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (35 minutes ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (40 minutes ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (52 minutes ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (1 hour ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (1 hour ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (1 hour ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (2 hours ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (2 hours ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (3 hours ago)

Malayali Vartha Recommends