കല്യാണം വന്നതോടെ പലതും പുറത്ത്... ചാണ്ടിക്കൊപ്പം നിന്ന് അടൂര്‍പ്രകാശ് തന്നെ ഒറ്റിയെന്ന് ചെന്നിത്തല വിശ്വസ്തരോട്

ബിജു രമേശിന്റേയും അടൂര്‍ പ്രകാശിന്റേയും മക്കള്‍ തമ്മിലുള്ള വിവാഹ നിശ്ചയത്തോടെ പല കാര്യങ്ങളും വെളിവാകുന്നു. കെ എം മാണി ഉള്‍പ്പെടെ യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാര്‍ക്കെതിരെ ബാര്‍ക്കോഴ ആരോപണം കെട്ടിച്ചമച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സൂചന. അന്നത്തെ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല തന്നെയാണ് അദ്ദേഹത്തിന്റെ ചില വിശ്വസ്തരോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
തന്റെ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞ് തന്നെ ചതിക്കുകയായിരുന്നു അടൂര്‍പ്രകാശെന്നും രമേശ് കരുതുന്നു. ഐ ഗ്രൂപ്പില്‍ നിര്‍ത്തി രമേശിന്റെ നീക്കങ്ങള്‍ അറിയാന്‍ ചാണ്ടി അടൂര്‍പ്രകാശിനെ ഉപയോഗിച്ചെന്നാണ് രമേശിന്റെ മനസിലിരുപ്പ്. ഒടുവില്‍ ബാര്‍ മുതലാളി ബിജു രമേശ്, രമേശിനും വിശ്വസ്തന്‍ ശിവകുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോഴാണ് അടൂര്‍പ്രകാശിന്റെ തനിനിറം രമേശ് ചെന്നിത്തല മനസിലാക്കിയത്.
2013 ഡിസംബര്‍ 1ന് കെ എം മാണി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഭയപ്പെട്ടാണ് അദ്ദേഹത്തെ ബാര്‍ക്കേസില്‍ കുരുക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എം സമ്മേളനത്തിന് സംഭാവന നല്‍കാന്‍ മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ എന്നോട് നിര്‍ബന്ധിച്ചെന്ന് ബിജുരമേശ് ആദ്യം അറിയിച്ചത് അടൂര്‍ പ്രകാശിനെയാണ്. അദ്ദേഹമാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ ബിജുരമേശിന് സമയം വാങ്ങി നല്‍കിയത്. സംഗതി അറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി കളം നിറച്ചു. എസ്.പി സുകേശനെ അന്വേഷണചുമതല ഏല്‍പ്പിച്ചതും ഉമ്മന്‍ചാണ്ടിയാണ്. മാണിയെ കുരുക്കാനുള്ള ആലോചനകള്‍ നടക്കുമ്പോള്‍ രമേശ് ചെന്നിത്തല ജി കാര്‍ത്തികേയന്റെ ചികിത്സയ്ക്ക് വിദേശത്തായിരുന്നു.
തന്റെ നീക്കങ്ങള്‍ അടൂര്‍പ്രകാശ് ഉമ്മന്‍ചാണ്ടിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് രമേശിന്റെ ആരോപണം. ബിജുരമേശിന്റെയും പ്രകാശിന്റെയും മക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന കാര്യം പോലും തന്നെ വൈകിയാണ് അറിയിച്ചതെന്ന് രമേശ് കരുതുന്നു. എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന കല്യാണ നിശ്ചലത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് രമേശ് ചെന്നിത്തല തീരുമാനിച്ചിട്ടില്ല. വിവരം അറിഞ്ഞ് രമേശ് ചെന്നിത്തല ആകെ വേദനയിലാണ്.
കോന്നി വീട്ടില്‍ നിന്ന് പ്രകാശിനെ വെട്ടിയത് സുധീരന്റെ മറവില്‍ ചെന്നിത്തലയാണ്. സീറ്റ് വാങ്ങി നല്‍കിയത് ഉമ്മന്‍ചാണ്ടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























 
 