Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് കര്‍ത്തവ്യനിയന്ത്രണത്തിലെ നിരന്തര വീഴ്ചകള്‍ കണക്കിലെടുത്ത്: സംസ്ഥാന സര്‍ക്കാര്‍

25 JUNE 2016 01:05 AM IST
മലയാളി വാര്‍ത്ത.

ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് കര്‍ത്തവ്യനിര്‍വഹണത്തിലെ നിരന്തര വീഴ്ച കണക്കിലെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം, സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് സെന്‍കുമാറിന്റെ സ്ഥലംമാറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചോദ്യംചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണലിനെ (സി.എ.ടി) നിലപാടറിയിച്ചത്.

ഹര്‍ജിയില്‍ ഇരു സര്‍ക്കാറുകളോടും വിശദീകരണം തേടിയിരുന്നു. കേരള പൊലീസ് ചട്ടവും അഖിലേന്ത്യാ സിവില്‍ സര്‍വിസ് ചട്ടവും ലംഘിച്ചാണ് തന്റെ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ ഹര്‍ജി. രണ്ടുവര്‍ഷം വരെ ഈ തസ്തികയില്‍ തുടരാമെന്നിരിക്കെ കാരണമില്ലാതെ മാറ്റുകയായിരുന്നുവെന്നാണ് സെന്‍കുമാറിന്റെ ആരോപണം. എന്നാല്‍, കേരള പൊലീസ് ചട്ടപ്രകാരം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിശ്ചിത കാലാവധി തികയുംമുമ്പുതന്നെ വ്യക്തമായ കാരണങ്ങളാല്‍ നീക്കംചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ കാരണങ്ങളുള്ളതുകൊണ്ടാണ് ഡി.ജി.പിയെ മാറ്റിയത്. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം പ്രകടനമികവ് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുകയും അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. 

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡി.ജി.പിയാണ്. സര്‍ക്കാറിനെ ഏറെ വിഷമവൃത്തത്തിലാക്കിയ നടപടികളാണ് ഹര്‍ജിക്കാരനില്‍നിന്നുണ്ടായത്. ജിഷ വധക്കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരാന്‍ ഇത് ഇടയാക്കി. ജനങ്ങള്‍ക്കും പൊലീസ് സേനക്കും തെറ്റായതും അപകടകരവുമായ സന്ദേശമാണ് ഇത് നല്‍കിയത്.

പുറ്റിങ്ങല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കാര്യത്തിലും ഡി.ജി.പിയുടെ ഇടപെടലുണ്ടായി. എ.ഡി.ജി.പി (ക്രൈംസ്) ആവശ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി മറ്റു ചിലരെയാണ് സംഘത്തിന്റെ പാനലില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ മാറ്റരുതെന്ന് എ.ഡി.ജി.പിക്ക് അഭ്യര്‍ഥിക്കേണ്ടിവന്നു. ജിഷ വധക്കേസിന്റെ തുടക്കം മുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലുംവരെ വീഴ്ചകളുണ്ടായി. സര്‍ക്കാറിന് വിവരം നല്‍കുന്ന റിപ്പോര്‍ട്ട് അഞ്ചാം ദിവസമാണ് ഡി.ജി.പി സമര്‍പ്പിച്ചത്. അതിലാകട്ടെ അന്വേഷണസംഘത്തിന്റെ മഹത്ത്വമാണ് വിവരിച്ചിരുന്നത്. വീണ്ടും രണ്ടുതവണ കൂടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറ്റു കാര്യങ്ങളാണ് വിവരിച്ചിരുന്നത്. പൊലീസ് മേധാവി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഹരജിക്കാരന്‍. 

പുതിയ ഡി.ജി.പി ചുമതലയേറ്റതോടെ ജിഷ വധക്കേസിലെ അന്വേഷണത്തിലടക്കം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കേവലം ഭരണമാറ്റത്തെ തുടര്‍ന്നുള്ള സ്ഥലംമാറ്റമല്ല ഇത്. സീനിയറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്‌ളയെ തഴഞ്ഞാണ് സീനിയറല്ലാതിരുന്ന സെന്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഇതിനുമുമ്പ് പ്രകടനമികവ് പരിശോധിക്കാന്‍ സമിതിയെ നിയമിക്കുക പോലും ചെയ്തില്ല. ഇത് പ്രകാശ്‌സിങ് കേസിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരിക്കെ വാങ്ങിയ ശമ്പളംതന്നെയാകും പുതിയ തസ്തികയിലും നല്‍കുകയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലംമാറ്റം ശിക്ഷാ നടപടിയുടെ ഭാഗമല്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനാവില്ലെന്ന സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചതായി ട്രൈബ്യൂണലിനെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അറിയിച്ചു. സ്ഥലം മാറ്റണമെങ്കില്‍ പ്രത്യേക കമ്മീഷനെ നിയമിച്ച് അവരുടെ റിപ്പോര്‍ട്ട് കിട്ടിയിട്ട് മാത്രമേ ആകാവൂവെന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ നിലവിലെ ശമ്പള സ്‌കെയിലിനേക്കാള്‍ കുറഞ്ഞ തസ്തികകളില്‍ നിയമിക്കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് വീണ്ടും ജൂലൈ ഒന്നിന് പരിഗണിക്കാനായി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (19 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (33 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (36 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends