ഋഷിപുലിയെ ഇറക്കിയത് ബാറുകള്‍ തുറക്കാന്‍

ഓണത്തിനു മുമ്പ് ബാറുകള്‍ തുറക്കും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പാടേ മാറ്റാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. കേരള പോലീസിലെ പുലി ഋഷിരാജ്‌സിങിനെ മയക്കുമരുന്നു വേട്ടയ്ക്കായി സര്‍ക്കാര്‍ കയറൂരി വിട്ടതും ബാറുകള്‍ തുറക്കുന്നതിനു വേണ്ടിയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ബാറുകള്‍ തുറക്കുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍ ധൃതി പിടിച്ച് അത്തരമൊരു തീരുമാനം വേണ്ടെന്നായിരുന്നു ആദ്യ നിലപാട്. യുഡിഎഫിന്റെ മദ്യനയത്തോട് യോജിച്ച് നിലപാടെടുത്ത അച്യുതാനന്ദന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന ഭയവും പിണറായിക്കുണ്ടായിരുന്നു എന്നാല്‍ അച്യുതാനന്ദന്‍ സ്വയം ഒതുങ്ങിയതോടെ ബാര്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.
ഒരു പരിധി വരെ മയക്കുമരുന്നിന്റെ വ്യാപക ഉപയോഗത്തിനു കാരണം മദ്യത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ്. നേരത്തെ വിലകുറഞ്ഞ ബാറുകളില്‍ കയറി നില്‍പ്പന്‍ അടിച്ചിരുന്നവര്‍ ഇപ്പോള്‍ കഞ്ചാവുബീഡിക്ക് പിന്നാലെയാണ് സഞ്ചരിക്കുന്നത്. മദ്യനയം മാറുകയാണെങ്കില്‍ ഒരുപക്ഷേ മയക്കുമരുന്നിന്റെ ആവശ്യക്കാര്‍ മദ്യത്തിന് പിന്നാലെ പോയെന്നു വരാം.
ഋഷിരാജ് സിംഗിന്റെ മയക്കുമരുന്ന് വേട്ടകള്‍ക്ക് വമ്പിച്ച പ്രചാരം നല്‍കണമെന്നാണ് സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മദ്യഷാപ്പുകള്‍ തുറക്കുന്ന തരത്തിലേക്ക് ജനഹിതം മാറ്റി കൊണ്ടു വരാന്‍ ഇത്തരം വാര്‍ത്തകള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു,
സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ബാര്‍ തുറക്കാനുള്ള തീരുമാനത്തിന് കാരണമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള ഈഗോക്ലാഷ് അവസാനിപ്പിക്കാനാണ് ബാറുകള്‍ പൂട്ടിയത്. ബാറുകള്‍ തുറക്കുകയാണെങ്കില്‍ സമരവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയേക്കും. എന്നാല്‍ സുധീരന് വേണ്ടത്ര പിന്തുണ കിട്ടാനിടയില്ല. മാത്രവുമല്ല ബാര്‍ ഉടമകളെ തൃപ്തിപ്പെടുത്തുകയും ചെയ്യാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























