ബിജുരമേശിന്റെ ബന്ധുവേളി കഴിഞ്ഞു, ഇനി ധീരവനിതയുടെ വേളി കൂടി...

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മൂട്ടിലിറക്കിയ ബിജു രമേശിന്റെ മകളും അതേ കാബിനറ്റിലെ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും കല്യാണം കഴിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ചാണ്ടിക്ക് കുഴിതോണ്ടിയ ധീരവനിതയെ ഉമ്മന്‍ചാണ്ടിയുടെ കാബിനറ്റിലുണ്ടായിരുന്ന ആരു കല്യാണം കഴിക്കുമെന്ന കൗതുകത്തിലാണ് മലയാളികള്‍.
ചാണ്ടിയുടെ കാബിനറ്റിലെ പലരുമായും ധീരവനിതയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സമുന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അവരുമായി ഗുലാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. മകന്‍ നേതാവ് നിരന്തരം ഡല്‍ഹിയിലെത്തിയിരുന്നെന്നും വനിതയെ കണ്ടിരുന്നെന്നും ആരോപണം ഉണ്ട്. നേതാവിന്റെ ഡല്‍ഹിയിലെ സന്തതസഹചാരി ഇതിനുള്ള അവസരം ഒരുക്കി നല്‍കിയിരുന്നതായും ആരോപണമുണ്ട്. കാബിനറ്റിലുള്ള ആരും കല്യാണം കഴിച്ചില്ലെങ്കില്‍ സമുന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെ കണ്ടെത്തിയാല്‍ മതിയെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യകക്ഷിയാണെന്നാണ് തെളിഞ്ഞിരിക്കുകയാണ്. മഹാത്മജിയുടെ വാദങ്ങളാണ് പാര്‍ട്ടി പിന്തുടരുന്നത്. ഒരു കരണത്ത് അടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. ബിജു രമേശിന്റെ അടി പല കരണങ്ങളിലായിട്ടും മറു കരണം കാണിച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ഭാഗമായി ഒരു വിവാഹം തന്നെ പാര്‍ട്ടി നടത്തി കൊടുത്തു. ഇനി ബാക്കിയുള്ളത് ധീര വനിതയുടെ കാര്യമാണ്.
ഒട്ടു മുക്കാല്‍ കോണ്‍ഗ്രസ് നേതാക്കളുമായും വനിതയ്ക്ക് അടുത്ത ചങ്ങാത്തമുണ്ട്. വനിതയുടെ രഹസ്യങ്ങളെല്ലാം പച്ച വെള്ളം പോലെ അറിയാവുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയാണ്.
ഇതെല്ലാം ചോദിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവര്‍ക്ക് നോട്ടീസടിക്കാനും ബോര്‍ഡ് എഴുതാനും മാത്രമാണ് അറിയാവുന്നത്. സര്‍ക്കാരിനെ ചാരി നിന്ന് പാവപ്പെട്ടവന്റെ ചട്ടിയില്‍ കൈയിടാന്‍ കഴിയാത്തവന്റെ സംശയങ്ങളാണ് മുകളില്‍ കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























