സര്‍ക്കാരിനെ താഴെയിറക്കിയ ബിജുരമേശിനൊപ്പം സംബന്ധം കൂടിയ അടൂരിനെതിരെ പരാതിയില്ല? ഖദറിട്ട കൊള്ളക്കാരെ തിരിച്ചറിയണമെന്ന് ഹൈക്കമാന്റിലേക്ക് പ്രവര്‍ത്തകരുടെ സന്ദേശം

യുഡിഎഫ് സര്‍ക്കാരിനെതിരെ ഏറ്റവും വലിയ അഴിമതി ആരോപണം ഉന്നയിച്ച് താഴെയിറക്കിയ ബിജുരമേശിനൊപ്പം സംബന്ധം കൂടിയ അടൂര്‍ പ്രകാശിനെതിരെ പരാതിയില്ല. അതേ സമയം ഇതിനെ വിമര്‍ശിച്ച വിഎം സുധീരനെതിരെ എഐ ഗ്രൂപ്പുകള്‍ പരാതിപ്പെട്ടത് പരിഹാസ്യമാകുന്നു.
ഇതോടെ ബിജുരമേശിന്റെയും അടൂര്‍പ്രകാശിന്റെയും മക്കളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിന് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും വിമര്‍ശിച്ച സുധീരനെ അനുകൂലിച്ച് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്‌നിക്കിന് ഇ-മെയില്‍ അയച്ചു. സുധീരനെ വെട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ഖദറിട്ട കള്ളന്മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം വന്‍ തിരിച്ചടിയായി. രമേശിന്റെയും ചാണ്ടിയുടെയും അറിവോടെയാണ് എഐ ഗ്രൂപ്പ് സംയുക്തമായി സുധീരനെതിരെ ഹൈക്കമാന്റിനെ സമീപിച്ചത്. പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് വിലക്ക് സുധീരന്‍ ലംഘിച്ചെന്നാണ് ആരോപണം.
അതിനിടെ ചാണ്ടിയും ചെന്നിത്തലയും കാണിച്ച വൃത്തികേടിനെ കുറിച്ച് രണ്ടുപേജുള്ള ഒരു നോട്ട് സുധീരന്‍ ഹൈക്കമാന്റിനയച്ചു. കെ എം മാണിയെ പോലൊരാള്‍ രാജി വയ്ക്കാന്‍ ഇടയാക്കിയ ചാണ്ടി സര്‍ക്കാരിനെ മുഴുവന്‍ പിടിച്ചുലച്ച അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയുടെ വിവാഹവിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് തെറ്റ് തന്നെയാണെന്നാണ് സുധീരന്റെ നിലപാട്.
സുധീരനെതിരെ സംയുക്തമായി നീങ്ങുകയാണ് ചാണ്ടിയും ചെന്നിത്തലയും. ദീപിക ദിനപത്രത്തിന്റെ ഡല്‍ഹി ലേഖകനെ കൊണ്ട് ചാണ്ടി തനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമാണ്. ചാണ്ടി കെപിസിസി അധ്യക്ഷനാകുമെന്നായിരുന്നു വാര്‍ത്തയുടെ സാരാംശം. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്നും ദിപിക പറഞ്ഞു വച്ചു. ക്രൈസ്തവ നേതാവായ ചാണ്ടിയെ കെപിസിസിയുടെ അമരത്തെത്തിക്കാനുള്ള ക്രൈസ്തവ വര്‍ഗീയ വാദികളുടെ ശ്രമമാണ് ദിപീക റിപ്പോര്‍ട്ട്.
ഇനി ഹൈക്കമാന്റിന്റെ റിപ്പോര്‍ട്ടാണ് നിര്‍ണായകം. സുധീരനെ ഒഴിവാക്കി കൊണ്ടൊരു തീരുമാനമെടുക്കാന്‍ ഏതായാലും ഹൈക്കമാന്റ് തയ്യാറാവുകയില്ല. കേരളത്തിലെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ സുധീരനൊപ്പം നില്‍ക്കണോ എന്ന കാര്യത്തിലാണ് ഇനി ഹൈക്കമാന്റ് നിലപാടെടുക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























