ഐ.എസ്. എന്ന പേടി സ്വപ്നം; മൂന്നു വിദ്യാര്‍ഥികളെ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഓമ്‌നി വാനിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; പേടിയോടെ നാട്ടുകാര്‍

കാസര്‍ഗോഡ് ഐ.എസ്. ഭീതി പരത്തി തട്ടിക്കൊണ്ടുപോകല്‍. പടല്‍ ഗവ. ഹൈസ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളെ ഓമ്‌നി വാനിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ആളുകള്‍ ഓടിക്കൂടിയതിനെത്തുടര്‍ന്ന് സംഘം ശ്രമം ഉപേക്ഷിച്ചു കടന്നു.
വെള്ളിയാഴ്ച 12.45 നാണു സംഭവം. ഉച്ചഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വീട്ടിലേക്കു പോകുമ്പോള്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഓമ്‌നി വാന്‍ കുട്ടികള്‍ക്കരികില്‍ നിര്‍ത്തിയശേഷം നാലംഗ സംഘം കുട്ടികളെ വാഹനത്തിലേക്കു ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതോടെ സമീപത്തെ വീടുകളിലുള്ളവര്‍ ഓടിയെത്തി.
തുടര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച് സംഘം കൊല്ലങ്കാനം നീര്‍ച്ചാല്‍ റോഡിലൂടെ രക്ഷപ്പെട്ടു. 13 വയസുള്ള പെണ്‍കുട്ടിയെയും 12 വയസുള്ള രണ്ട് ആണ്‍കുട്ടികളെയുമാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha






















