ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം നല്‍കി ഇന്ന് രാമായണ മാസാചരണത്തിന് തുടക്കം

ഭക്തിയും ആധ്യാത്മികതയും മനസ്സുകളില്‍ പുണ്യം നിറയ്ക്കുന്ന കര്‍ക്കടകത്തിലെ രാമായണ മാസാചരണത്തിന് ശനിയാഴ്ച തുടക്കമാകും. മനസ്സിനും ശരീരത്തിനും ശുദ്ധി പകര്‍ന്ന് ആധ്യാത്മികതയിലേക്ക് അടുപ്പിക്കാന്‍ ഇനി രാമായണ പാരായണത്തിന്റെ നാളുകളായി.
ഇനി ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധര്‍മത്തിന്റെയും സന്ദേശം നല്‍കി രാമായണ മന്ത്രങ്ങളാല്‍ നാടും നഗരവും മുഖരിതമാകും
.
അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചമേകാന്‍ രാമായണത്തിന്റെ പുണ്യം നുകര്‍ന്ന് വ്രതം നോല്‍ക്കുന്ന സുദിനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഭക്തര്‍.
ശനിയാഴ്ച മുതല്‍ വീടുകളും ആരാധനാലയങ്ങളും രാമായണ ശീലുകളാല്‍ ഭക്തിസാന്ദ്രമാകും.
രാമായണമാസം ആഘോഷമാക്കാന്‍ വിവിധ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാമായണ മാസാചരണ ഭാഗമായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച നടക്കും
. തലസ്ഥാനത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും രാമായണമാസാചരണം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha






















