കാഷ്മീരില്‍ മാധ്യമ കേന്ദ്രങ്ങളില്‍ മെഹബൂബ മുഫ്തിയുടെ നിര്‍ദ്ദേശപ്രകാരം റെയ്ഡ്

കാഷ്മീരില്‍ സങ്കര്‍ഷം നിലനില്‍ക്കുമ്പോള്‍ മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ശ്രമം. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കാഷ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ ജ്വലിപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരിക്കാന്‍ മാധ്യമ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള രണ്ട് മാധ്യമങ്ങളുടെ കേന്ദ്രങ്ങളിലും പ്രിന്റിംഗ് പ്രസിലുമാണ് പോലീസ് റെയ്ഡ് നടന്നത്.
ഇന്നു പുലര്‍ച്ചെ നടന്ന റെയ്ഡില്‍ പത്രക്കെട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. സ്ഥാപനങ്ങളിലെ ചില ടെക്‌നിക്കല്‍ ജോലിക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രേറ്റര്‍ കാഷ്മീര്‍, കാഷ്മീര്‍ ഉസ്മ, കാഷ്മീരി റീഡര്‍ തുടങ്ങിയ പ്രാദേശിക പത്രങ്ങളുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. കാഷ്മീര്‍ റീഡറിന്റെ പത്രക്കെട്ടുകള്‍ പുലര്‍ച്ചെ രണ്ടു മണിയോടെ പോലീസ് പിടിച്ചെടുത്തതായി വതരണക്കാര്‍ പറഞ്ഞു.
ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 3100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 10 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഇന്നും തുടരുകയാണ്.
https://www.facebook.com/Malayalivartha






















